ഗരബന്ദാളിലെ മരിയന്‍ പ്രത്യക്ഷീകരണവും സന്ദേശവും

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

സ്പെയിനിലെ കാന്റബ്രിയാൻ മലകൾക്കിടയിലെ ഒരു ചെറു ഗ്രാമമാണ് ഗരബന്ദാൾ. 1961 ജൂൺ 18 ന് മേരി ലോലി( 12), ജസീന്ത ഗോൺസാലസ്( 12), മേരി ക്രോസ് (11), കൊഞ്ചിത ഗോൺസാലസ്( 12) തുടങ്ങിയ നാല് പെൺകുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഇടിമിന്നൽ ഉണ്ടായി. ഒരു കണ്ണഞ്ചിപ്പിക്കുന്ന മാലാഖ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്തു. പിന്നീടുള്ള 12 ദിവസങ്ങളിൽ മാലാഖ പ്രത്യക്ഷപ്പെട്ടു. ജൂലൈ ഒന്നിന് പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളോട് മാലാഖ പറഞ്ഞു :”അടുത്ത ദിവസം കർമ്മലമാതാവ് നിങ്ങളെ കാണാൻ വരും. ”

ജൂലൈ രണ്ടിന് തടിച്ചുകൂടിയ വലിയ ജനാവലിക്കിടയിൽ വൈകുന്നേരം ആറുമണിക്ക് പരിശുദ്ധ മറിയം രണ്ടു മാലാഖമാരോട് കൂടെ പ്രത്യക്ഷപ്പെട്ടു.മാതാവിന്റെ മുകളിലായി വലിയൊരു കണ്ണ് കാണപ്പെട്ടു. മാതാവിനോടൊപ്പം കുട്ടികൾ ജപമാല ചൊല്ലി. പക്ഷേ, അവിടെ കൂടിയ ജനക്കൂട്ടത്തിന് മാതാവിനെയോ മാലാഖമാരെയോ പിതാവായ ദൈവത്തിന്റെ കണ്ണോ ദർശിക്കാൻ സാധിച്ചില്ല. തുടർന്ന് ഒന്നരവർഷത്തോളം മാതാവ് നൂറിലധികം തവണ ഈ കുട്ടികൾക്ക് പ്രത്യക്ഷപ്പെടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു.

പ്രത്യക്ഷീകരണതിനു മുൻപ് മൂന്ന് ഉൾവിളികൾ കുട്ടികൾക്ക് ഉണ്ടാകും. മൂന്നാമത്തെ ഉൾവിളിയിൽ കുട്ടികൾ മാതാവ് വരുന്ന സ്ഥലത്തേക്ക് ഓടാൻ തുടങ്ങും. കൂടെ ആരെങ്കിലും ഓടിയാലും ഇവരുടെ ഒപ്പമെത്താൻ ആകില്ല. വളരെ വേഗത്തിൽ ഓടിയാലും കിതപ്പോ വിയർപ്പോ അവർക്ക് ഉണ്ടാകാറില്ല.

പ്രത്യക്ഷീകരണ സമയത്ത് ഈ ലോകത്ത് അല്ലാത്തത് പോലെയുള്ള പ്രത്യേക അനുഭവമാണ് കുട്ടികൾക്ക് അനുഭവപ്പെടുന്നതായി കാണപ്പെട്ടത്. കഴുത്ത് പിന്നിലേക്ക് ആക്കി മുകളിലേക്ക് തന്നെ നോക്കുക, കണ്ണിന്റെ കൃഷ്ണമണി വലുതാകുക, മുഖം പ്രകാശിക്കുക, ശരീരത്തിൽ നുള്ളിയാലൊ പൊളിച്ചാലോ പ്രതികരിക്കാതിരിക്കുക, ശരീരഭാരം വളരെ കൂടി ആർക്കും നിന്ന സ്ഥലത്തു നിന്ന് അവരെ മാറ്റാൻ കഴിയാത്ത ആകുക, നിന്ന നിൽപ്പിൽ പിന്നിലേക്ക് മറിഞ്ഞു വീഴുകയും കൈ പോലും കുത്താതെ വടി പോലെ എഴുന്നേൽക്കുകയും ചെയ്യുക, മുകളിലേക്ക് തന്നെ നോക്കി പ്രതിബന്ധങ്ങളിൽ ഒന്നും തട്ടി വീഴാതെ നടക്കുക, വീഴുമ്പോഴും എഴുന്നേൽക്കുമ്പോഴും വസ്ത്രം അനങ്ങാതെയും ചുളിയാതെയും ദൃഢമായി നിൽക്കുക തുടങ്ങിയ പ്രകൃതി നിയമങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത തരം നിരവധി പ്രത്യേകതകൾ കാണപ്പെട്ടു.

വിശുദ്ധ മിഖായേൽ പരിശുദ്ധ കുർബാന നൽകുകയും അത് ഒരു തവണ മാത്രം ജനങ്ങൾക്ക് ദൃശ്യം ആവുകയും ചെയ്തു. പ്രകാശിക്കുന്ന തിരുവോസ്തി ആയിട്ടാണ് കാണപ്പെട്ടത്. അവിടെ വന്ന് സംഭവങ്ങൾ നിരീക്ഷിച്ച ഡോക്ടർമാരും മനോരോഗ വിദഗ്ധരും ഇത് അതീന്ദ്രിയമായ എന്തോ സംഭവമാണ് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മൂന്ന് പ്രധാന പ്രവചനങ്ങൾ കുട്ടികളിലൂടെ ലോകത്തിന് നൽകപ്പെട്ടു.

1. മുന്നറിയിപ്പ്:- ഇത് സംഭവിക്കുമ്പോൾ ലോകം മുഴുവനുമുള്ള ജനങ്ങൾ തങ്ങളുടെ ആത്മ സ്ഥിതി ദർശിക്കും. തങ്ങൾ ചെയ്ത നന്മക്കും തിന്മക്കും ഉള്ള പ്രതിഫലവും ദർശിക്കും.

2.അദ്‌ഭുതം :- ഗരബന്ദാളിലെ പൈൻ മരങ്ങൾക്കിടയിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ 8നും 16 നും ഇടയിലെ ദിവസങ്ങളിൽ സംഭവിക്കും. കൊഞ്ചിത ആ ദിവസത്തിന് 8 ദിവസം മുൻപ് എല്ലാവരെയും അറിയിക്കും.

3.ശിക്ഷ :- അൽഭുതത്തിനുശേഷവും ജനങ്ങൾ പശ്ചാത്തപിക്കുന്നില്ലെങ്കിൽ പിതാവായ ദൈവം ശിക്ഷ അയയ്ക്കും.

പരിശുദ്ധ മറിയവും മിഖായേൽ മാലാഖയും മനുഷ്യർ പാപത്തിൽ നിന്ന് പിന്തിരിയണമെന്നും നല്ലവർ തങ്ങളുടെ സഹനങ്ങൾ പാപികളുടെ മാനസാന്തരത്തിനായി കാഴ്ചവെച്ചു പ്രായശ്ചിത്തം അനുഷ്ഠിക്കണമെന്നും അറിയിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles