ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തിനായി പ്രാര്‍ത്ഥിച്ച് ക്രൈസ്തവര്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡെല്‍ഹിയില്‍ വസിക്കുന്ന, വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍ പെട്ട വിശ്വാസികള്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു.

‘നമ്മുടെ മാതൃരാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാം ഒന്നിച്ചു പ്രവര്‍ത്തിക്കണം’ ഡെല്‍ഹി ബിഷപ്പ് അനില്‍ കുട്ടോ പറഞ്ഞു. രാജ്യത്തോടുള്ള കടമകള്‍ ഓര്‍ക്കണം എന്നും രാജ്യത്തിനായി ഒറ്റക്കെട്ടായി നിലകൊള്ളണം എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രാര്‍ത്ഥനായജ്ഞം നടന്നത്. 20 ലേറെ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചു.

ഡെല്‍ഹി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ല, ഡെല്‍ഹി സര്‍ക്കാരിലെ മന്ത്രി രാജേന്ദ്രപാല്‍ ഗൗതം, നോര്‍ത്ത് ഡെല്‍ഹി മേയര്‍ അവതാര്‍ സിംഗ് തുടങ്ങിയവരും സംബന്ധിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles