ഫുള്‍ട്ടന്‍ ജെ ഷീനിന്റെ നാമകരണ നടപടി തടസ്സം നീക്കാന്‍ നൊവേന 

പെയോറിയ: നീട്ടി വയ്ക്കപ്പെട്ട ഫുള്‍ട്ടന്‍ ജെ ഷീനിന്റെ നാമകരണ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടു പോകുന്നതിനായി നൊവേന ആരംഭിക്കാന്‍ പെയോറിയ ബിഷപ്പ് ഡാനിയേല്‍ ജെങ്കി വിശ്വാസികളോട് ആവശ്യപ്പെട്ടു.

ഡിസംബര്‍ 21 നടക്കേണ്ടിയിരുന്ന വാഴ്ത്തപ്പെടല്‍ പ്രഖ്യാപനം അമേരിക്കയിലെ ചില മെത്രാന്‍മാര്‍ കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

‘ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ വാഴ്ത്തപ്പെടല്‍ നടപടികള്‍ നീട്ടി വച്ചതില്‍ നിങ്ങള്‍ എത്ര മാത്രം ദുഖിതരാണെന്ന് എനിക്കറിയാം. എന്നാല്‍ ഈ കലുഷിത കാലത്തില്‍ നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന സമയമാണിത്. ആര്‍ച്ചുബിഷപ്പ് ഷീനിനെ പോലെ നമ്മള്‍ പ്രാര്‍ത്ഥതയില്‍ വിശ്വസ്തത പാലിക്കേണ്ട സന്ദര്‍ഭമാണിത്’ ബിഷപ്പ് ജെങ്കി പറഞ്ഞു.

ഡിസംബര്‍ 12 ന് നൊവേന ആരംഭിക്കും. ഷീനിന്റെ വിചിനന്തങ്ങളെ ആധാരമാക്കിയുള്ള ധ്യാനങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles