ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ

റോ०: എവ്‌ഗിനി അഫിനിയസ്കി എന്ന റഷ്യൻ സംവിധായകൻ ഫ്രാൻസീസ് പാപ്പയെ പറ്റി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിലെ പാപ്പയുടെ വാക്കുകൾ വളച്ചൊടിച്ചാണ് മലയാള മാധ്യമങ്ങൾപോലും ഈ വാർത്ത പറഞ്ഞിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ആൻഡ്രെയ റുബേര എന്ന സ്വവർഗ്ഗ അനുഭാവം ഉള്ളതും അങ്ങനെ കുടുംബമായി ജീവിക്കുന്ന വ്യക്തി ഫ്രാൻസിസ് പാപ്പയോട് പറയുന്ന സംഭാഷണമായാണ് ഈ സംഭവം ചിത്രീകരിച്ചിരിക്കുന്നത്. ആൻഡ്രെയ പാപ്പയോട് തന്റെ കുട്ടികളെ പള്ളിയിൽ അയക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പാപ്പയുടെ താമസസ്ഥലത്തെ പള്ളിയായ സാൻത മർത്തയിലെ വി. ബലിയർപ്പണത്തിന് ശേഷം അദ്ദേഹത്തെ കണ്ടുമുട്ടുന്നതും അദ്ദേഹത്തോട് കുട്ടികളെ പള്ളിയിൽ അയക്കാനും പറയുന്നതാണ് രംഗം. അദ്ദേഹം ഈ ഡോക്യുമെന്ററിയിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞതിന് അനുസരിച്ച് ഞാൻ ചെയ്തു എന്ന് പറയുന്നതോടൊപ്പം പാപ്പ കുടുംബ ജീവിതത്തെ പറ്റി ഒന്നും പറഞ്ഞില്ല എന്നും ജനത്തോടുള്ള നിലപാടുകളിൽ മാറ്റം വരുത്തണം എന്നുമാണ് പറഞ്ഞത്.

കത്തോലിക്ക സഭ ഈ കാലഘട്ടത്തിൽ ഒരിക്കൽപോലും സ്വവർഗ്ഗ അനുഭാവം പുലർത്തുന്ന വരെ മാറ്റി നിർത്തിയിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനമായ അമോരിസ് ലെറ്റീഷ്യയിൽ പാപ്പ പഠിപ്പിക്കുന്നതും ഇത് തന്നെയാണ് എന്ന് ഇറ്റലിയിലെ കിയേത്തി ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. സ്വവർഗ്ഗ അനുഭാവികൾക്കും കുടുംബത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും, അവരും ദൈവമാക്കളാണ് എന്ന് പറയുന്നതോടൊപ്പം, പാപ്പ, നമുക്ക് ആരെയും കുടുംബത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള അധികാരം ഇല്ല എന്നും, സിവിൽ പരമായി അവർക്ക് സംരക്ഷണം വേണം എന്നും പാപ്പ പറയുന്നത്.

റോമിലെ ഫിലിം ഫെസ്റ്റിവലിൽ കിനെയോ പുരസ്കാരം നേടിയ ചിത്രീകരണം ആണിത്. വത്തിക്കാൻ മാധ്യമ വിഭാഗം ഇതിനെ പറ്റി പറഞ്ഞത് പാപ്പ ഈ സംഭാഷണങ്ങളിൽ പാപ്പയുടെ ജീവിത അനുഭവങ്ങൾ കൊണ്ട് ജ്ഞനത്തോടും അനുകമ്പയോടും കൂടെ മറുപടി പറയുന്നു എന്നാണ്. മാർപാപ്പ പറയുന്നതിൽ പരമ്പരാഗത കുടുംബ ജീവിതവും, പുതിയ സാഹചര്യങ്ങളും തമ്മിൽ സംശയങ്ങൾക്ക് വഴിയൊന്നും ഇല്ല എന്ന് തന്നെയാണ് പറയുന്നത്. ക്രിസ്തീയ വിശ്വാസത്തിൽ കുടുംബം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. യാഥാർത്ഥ്യത്തിന് എതിരായി ഭരണാധികാരികൾക്കോ നിയമപാലകർക്കോ, എന്തിന് മാർപാപ്പക്ക് പോലും ഒന്നും കൊണ്ടുവരാൻ സാധിക്കില്ല (contra factum non valet argumentum).

2016 ൽ ഓസ്കാർ, എമ്മി അവാർഡ് നോമിനഷനുകൾ ലഭിച്ചിട്ടുള്ള അഫിനെവിസ്കിയുടെ ഡോക്യുമെന്ററിയിൽ അഭയാർത്ഥികളുടെ പ്രശ്നം, പാവങ്ങളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള മുറവിളികൾ, സഭയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ട ആവശ്യം, വൈദികരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള ദുരുപയോഗങ്ങൾ എന്നിവയും പ്രതിപാദിക്കുന്നുണ്ട്‌. പാപ്പായെ കുറിച്ച് മനോഹരമായ ഈ ഡോക്യൂമെന്ററി പുറത്തിറക്കിയതിന് വത്തിക്കാൻ മാധ്യമ വിഭാഗം തന്നെ വാർത്ത നൽകിയതാണ്.

ഫാ. ജിയോ തരകൻ, റോ०


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles