കൂദാശ, അന്തസ്സ്, വിശ്വാസം എന്നിവയുടെ പ്രാധാന്യം ഉയർത്തികാട്ടി ഫ്രാ൯സിസ് പാപ്പാ

നമ്മുടെ കാലം അടയാളപ്പെടുത്തുന്ന കാലഘട്ട മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസത്തിന്റെ ബൗദ്ധികമായ തലങ്ങളിൽ പ്രവർത്തിക്കുന്ന ഡിക്കാസ്റ്ററിക്ക് കൂദാശകൾ, അന്തസ്സ്, വിശ്വാസം എന്നീ മൂന്ന് പദങ്ങൾ സഹായകമാകുമെന്ന് പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ അവയെ വിശദീകരിച്ചു.

കൂദാശകൾ

സഭയുടെ ജീവിതം പുഷ്ടിപ്പെടുത്തുകയും വളർത്തുകയും ചെയ്യുന്നത് കൂദാശകളിലൂടെയാണ്. അതിനാൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർക്ക് അവ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. കൂദാശകൾ നൽകുന്ന കൃപയുടെ നിധിയെ കുറിച്ച് വിശ്വാസികൾക്ക് അവർ വെളിപ്പെടുത്തുകയും ചെയ്യണമെന്ന് പാപ്പാ പറഞ്ഞു. കൂദാശകൾ വഴി വിശ്വാസികൾ പ്രവചനങ്ങൾക്കും സാക്ഷ്യത്തിനും കഴിവുള്ളവരായി മാറുന്നു. പ്രത്യേകിച്ച് നമ്മുടെ കാലഘട്ടത്തിൽ നവജീവന്റെയും സ്നേഹത്തിന്റെയും പ്രവാചകരെയും സാക്ഷികളെയും ആവശ്യമുണ്ടെന്നതിനാൽ രക്ഷാകരമായ ശക്തി പ്രദാനം ചെയ്യുന്ന കൂദാശകളെ സ്നേഹിക്കുകയും സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അന്തസ്സ്

എല്ലാ സാഹചര്യങ്ങൾക്കുമതീതമായി മനുഷ്യ വ്യക്തിയുടെ പ്രാമുഖ്യത്തിലും അവന്റെ അന്തസ്സിന്റെ സംരക്ഷണത്തിലും ക്രൈസ്തവരെന്ന നിലയിൽ നിർബ്ബന്ധം പിടിക്കണമെന്ന് ലവ്ദാത്തെ ദേവൂം എന്ന അപ്പോസ്തോലിക പ്രബോധനം ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ പിതാവറിയിച്ചു. വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പ്രമാണത്തിൽ സഭയെന്ന നിലയിൽ തഴയപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും വാക്കുകളിൽ ഒതുക്കി നിറുത്താതെ സാഹോദര്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും ഒരു പുതുസ്വപ്നം സാക്ഷാൽക്കരിക്കാനായി പ്രവർത്തിക്കാൻ കഴിയുന്നവരാകട്ടെ എന്നും ഫ്രത്തേലി തൂത്തി ഉദ്ധരിച്ചു പാപ്പാ അവരെ ആഹ്വാനം ചെയ്തു.

വിശ്വാസം

ഇവഞ്ചേലി ഗൗദിയും എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ പത്താമത് വർഷവും അടുത്തു വരുന്ന ജൂബിലി വർഷവും ഓർമ്മിപ്പിച്ചു കൊണ്ട് വിശാലമായ ലോകത്തിൽ വിശ്വാസം ജീവിക്കാൻ കഴിയാത്തവസ്ഥയും, അതിന്റെ നിഷേധവും, അത് പരിഹസിക്കപ്പെടുന്നതും കാണുന്നതിൽ നിന്ന് ഒളിച്ചോടാൻ കഴിയുകയില്ല എന്ന് ബനഡിക്ട് പതിനാറാമൻ പാപ്പയുടെ മോത്തു പ്രോപ്രിയോ പോർത്താ ഫീദെയി കടമെടുത്ത ഫ്രാൻസിസ് പാപ്പാ ഇന്നത്തെ ലോകത്തിൽ പ്രത്യേകിച്ച് യുവതലമുറകളോടു വിശ്വാസം പ്രലോഷിക്കേണ്ടതിന്റെയും, സഭാ സംവിധാനങ്ങളുടെയും അജപാലകരുടേയും പ്രേഷിതമാനസാന്തരത്തിന്റെയും ആവശ്യകതയും ഉയർത്തിക്കാട്ടി. കൂടാതെ, പുതിയ നഗര സംസ്കാരങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും, സഭയുടെ സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്ര സ്വഭാവവും പാപ്പാ എടുത്തു പറഞ്ഞു. വിചിന്തനവും വിവേചനവും വഴി മുഴുവൻ സമൂഹവും ഒരു അജപാലക മാനസാന്തരവും സവിശേഷ പ്രഘോഷണ പ്രേഷിതത്വവും വഴി സിനഡൽ രീതി സ്വീകരിക്കാൻ ഡിക്കാസ്റ്ററിയുടെ സഹായം വിശ്വാസ സംരക്ഷണത്തിന് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles