എസ്ഡിബി വൈദികന്‍ ഓട്ടോ മറിഞ്ഞ് അന്തരിച്ചു

കൊല്ലം:  കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ കത്തോലിക്കാ വൈദികന്‍
കൈകാണി ച്ചു നിർത്തിയ ഓട്ടോറിക്ഷ  മറിഞ്ഞുവീണു മരിച്ചു . കൊട്ടിയം ഡാം . ക്ലാസിക് മാസാ കോളജിൽ കൗൺസിലിംഗ് നടത്തിവരുന്ന കോട്ടയം കടപ്ലാമറ്റം സ്വദേശി  ഫാ . തോമസ് കിഴക്കേ നെല്ലിക്കുന്നേൽ SDB ( 65 ) ആണ് മരിച്ചത് .

ഇവിടെ എല്ലാ ശനി , ഞായർ ദിവസങ്ങളിലും അദ്ദേഹം ദിവ്യബലി അർപ്പിക്കാൻ എത്തുമായിരുന്നു. ദിവ്യബലി കഴിഞ്ഞ് ബെൻസിഗർ ആശുപത്രിയില്‍ ദിവ്യബലി അർപ്പിക്കാനായി ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്നു . ഈ സമയം പള്ളിത്തോട്ടം ഭാഗത്തുനിന്നും ഓട്ടോറിക്ഷ വരുന്നത് കണ്ട് കൈകാണിച്ചു . അമിതവേഗത്തിൽ വന്ന ഓട്ടോ പെട്ടെന്ന് നിർത്ത നിയന്ത്രണം വിട്ട് ഫാ . തോമസ് കഴ ക്ക നെല്ലിക്കുന്നേലിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു .

രണ്ടു വ ർഷം മുമ്പാണ് ഫാ . തോമസ് കിഴക്കനെല്ലിക്കുന്നൽ കൊട്ടിയം ഡോൺ ബോസ്കോ കോളജിൽ എത്തുന്നത് . മൃതദേഹം 10ന് രാവിലെ 10 . 30ന് കൊട്ടിയം ഡോൺ ബോസ്കോ കോളജിലും 1 ന് കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും . സംസ്കാരം 11ന് രാവിലെ 10 . 30ന് മണ്ണുത്തി ഡോൺബോസ്കോ ഭവനിൽ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles