ഫാ. പേയ്ടണ്‍ എന്ന ജപമാല വൈദികനെ കുറിച്ച് കേട്ടിട്ടുണ്ടോ?

ജപമാല വൈദികന്‍ എന്നാണ് ലോകം മുഴുവന്‍ ഫാ. പാട്രിക്ക് പേയ്ടണ്‍ അറിയപ്പെടുന്നത്. 1909 ല്‍ അയര്‍ലണ്ടിലെ ദൈവഭക്തിയുള്ള ഒരു കുടുംബത്തില്‍ ജനച്ച പാട്രിക്കിന്റെ കുടുംബത്തില്‍ മുടങ്ങാതെ എല്ലാവരും ഒരുമിച്ചിരുന്ന ജപമാല ചൊല്ലുന്ന പതിവുണ്ടായിരുന്നു.

19 ാം വയസ്സില്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് തൊഴില്‍ തേടി യാത്രയായി. പെന്‍സില്‍വേനിയിയിലെ ഒരു കത്തോലിക്ക കത്തീഡ്രലില്‍ അദ്ദേഹം ഏതാനും നാളുകള്‍ ജോലി ചെയ്തു. അവിടെ വച്ച് ലഭിച്ച ദൈവിക പ്രചോദനത്തിന്റെ ഫലമായി അദ്ദേഹം ഹോളി ക്രോസ് സഭയില്‍ ചേര്‍ന്ന് ഒരു വൈദികനായി.

സെമിനാരിക്കാനിയിരുന്നപ്പോള്‍ അദ്ദേഹത്തിന് കടുത്ത ക്ഷയരോഗബാധയുണ്ടായി. മാതാവിന്റെ മധ്യസ്ഥതയാല്‍ സൗഖ്യം പ്രാപിച്ച ഉടനെ അദ്ദേഹം മാതാവിന് ഒരു വാക്ക് നല്‍കി. ഇനിയുള്ള കാലം താന്‍ പരിശുദ്ധ അമ്മയുടെ മഹത്വത്തിനായി പ്രയത്‌നിക്കാമെന്ന്.

മരിഭക്തി പ്രചരിപ്പിക്കുന്നതിന് വേണ്ടി ഉഴിഞ്ഞു വച്ച ഒരു ജീവിതമായിരുന്നു, ഫാ. പാട്രിക്ക് പേയ്ടന്റെത്. കുടുംബപ്രാര്‍ത്ഥന, പ്രത്യേകിച്ച് ജപമാല എല്ലാ കുടുംബങ്ങളുടെയും ഭാഗമാക്കാന്‍ അദ്ദേഹം അഹോരാത്രം യത്‌നിച്ചു. റേഡിയോ, ടെലിവിഷന്‍, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ തന്റെ ലക്ഷ്യം നേടാന്‍ അദ്ദേഹം ഉപയോഗിച്ചു. ലോകമെമ്പാടും 260 ജപമാല റാലികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട് എന്നാണ് കണക്ക്.

1947 ല്‍ അദ്ദേഹം ഫാമിലി തിയേറ്റര്‍ പ്രൊഡക്ഷന്‍സ് എന്ന സ്ഥാപനം ലോഞ്ച് ചെയ്തു. മാധ്യമങ്ങളിലൂടെ കുടുംബ ജപമാല പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. തന്റെ ആയുഷ്‌കാലത്ത് അദ്ദേഹം 40 ലേറെ രാജ്യങ്ങളില്‍ റോസറി ഇവന്റുകള്‍ നടത്തിയുണ്ട്. മൂന്നു കോടിയോളം പേര്‍ അദ്ദേഹത്തോടൊപ്പം ജപമാല ചൊല്ലി.

ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലകൊള്ളും എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്ന് ലോകപ്രസിദ്ധമാണ്. 2001 ല്‍ അദ്ദേഹത്തെ വിശുദ്ധനാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇപ്പോള്‍ വന്ദ്യനായ ഫാ. പാട്രിക്ക് പേയ്ടണ്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles