ഇസ്ലാം വിരുദ്ധ പ്രസംഗം, വൈദികന്‍ മാപ്പു പറഞ്ഞു
മിനിയപോളിസ്: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്ലാം മതമാണെന്ന് പറഞ്ഞു വിവാദത്തിലായ ഫ്രാ. നിക്ക് വാന്‍ഡെന്‍ബ്രോക്ക് തന്റെ പ്രസ്താവനയ്ക്ക് മാപ്പു ചോദിച്ചു. സെന്റ് പോള്‍ ആന്‍ഡ് മിനിയപോളിസ് അതിരൂപതയിലെ വൈദികനായ ഫാ. നിക്ക് ദിവ്യബലി പ്രസംഗത്തിലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
‘ദിവ്യബലി മധ്യേ കുടിയേറ്റത്തെ കുറിച്ച് ഞാന്‍ നടത്തിയ പ്രസംഗം മുസ്ലിംജനവിഭാഗത്തിന് വേദനയുളവാക്കുന്ന വാക്കുളുണ്ടായിരുന്നു. ഞാനിതില്‍ മാപ്പു പറയുന്നു. എന്റെ വാക്കുകള്‍ ഇസ്ലാം മതത്തെ കുറിച്ച് കത്തോലിക്കാ സഭയുടെ പഠനങ്ങളുമായി ചേരാത്തതായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു’ ഫാ. നിക്ക് പറഞ്ഞു.
മിനിയപോളിസ് ആര്‍ച്ചുബിഷപ്പ് ബെര്‍ണാഡ് ഹെബ്ദ ഇക്കാര്യത്തെ കുറിച്ച് തന്റെ പ്രസ്താവനയില്‍ വിശദീകരിച്ചു. ഫാ. നിക്കിന്റെ പ്രകോപനപരമായ വാക്കുകളെ കുറിച്ച് താന്‍ അത്യധികം ഖേദിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭ മുസ്ലീം സഹോദരങ്ങളെ ആദരപൂര്‍വമാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബെനഡിക്ട് പതിനാറാമന്‍ പാപ്പാ വ്യക്തമാക്കിയതു പോലെ, ‘വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനത്തോട് വിശ്വസ്തത പാലിച്ചു കൊണ്ട് മുസ്ലിംങ്ങളെ ആദരപൂര്‍വമാണ് കത്തോലിക്കാ സഭ ഗണിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയും ദാനദര്‍മങ്ങളിലൂടെയും ഉപവാസത്തിലൂടെയും ദൈവത്തെ ആരാധിക്കുകയും യേശുവിനെ പ്രവാചകനായി കാണുകയും ചെയ്യുന്നവരാണ് അവര്‍. പരിശുദ്ധ കന്യാമാതാവിനെ അവര്‍ ആദരിക്കുകയും ചെയ്യുന്നു’