ആത്മാവ് മുട്ടിന്മേല്‍ നില്‍ക്കുമ്പോള്‍

ജനറല്‍ ജോര്‍ജ്ജ് പാറ്റന്‍ എന്ന അമേരിക്കന്‍ വീരനായകന്റെ കഥ പറയുന്ന സിനിമയാണ് ‘‘പാറ്റന്‍”. 1970 ല്‍ പുറത്തിറങ്ങിയ ഈ ഹോളിവൂഡ് ചിത്രം ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് പിക്ചര്‍, ബെസ്റ്റ് സ്‌ക്രീന്‍ പ്ലേ, ബെസ്റ്റ് എൗി റ്റിംഗ്, ബെസ്റ്റ് സൗണ്ട് എന്നിവയ്ക്കുള്ള ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ നേടുകയുണ്ടായി.

ജനറല്‍ പാറ്റനിന്റെ റോളില്‍ ജോര്‍ജ്ജ് സ്‌കോട്ട് പ്രത്യക്ഷപ്പെടുന്ന ഈ യുദ്ധ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാങ്ക്‌ലിന്‍ ഷാഫ്‌നാര്‍, ഷൈക്കിള്‍ മൂര്‍ എന്നിവരാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജനറല്‍ പാറ്റന്‍ നോര്‍ത്ത് ആഫ്രിക്കയിലും യൂറോപ്പിലുമൊക്കെ നേടിയ അത്ഭുതകരമായ നേട്ടങ്ങള്‍ പകര്‍ത്തി വച്ചിരിക്കുന്ന ഈ ചലച്ചിത്രം ഏറ്റവും നല്ല യുദ്ധ ചലച്ചിത്രം ആയി കണക്കാക്കപ്പെടുന്നു.

ജനറല്‍ പാറ്റന്‍ പല സ്വഭാവ പ്രത്യേകതകള്‍ ഉള്ള നേതാവായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എങ്ങനെ ആയിരുന്നോ അങ്ങനെ ചിത്രീകരിക്കാനാണ് ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ ശ്രദ്ധിച്ചിരിക്കുന്നത്. തന്റെ കീഴിലുള്ള പട്ടാളക്കാരോട് വളരെ കര്‍ശനമായി പെരുമാറാന്‍ മടിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ എപ്പോഴും താല്പര്യം പ്രകടിപ്പിച്ചിരുന്നു.

1944 ല്‍ ജര്‍മ്മനിയുമായി ഏറ്റുമുട്ടുന്നതിനിടെ അദ്ദേഹം തന്റെ കൂടെ ഉണ്ടായിരുന്ന പട്ടാളക്കാരുടെ ചാപ്ലിനോട് പറഞ്ഞു. ‘‘ചാപ്ലിന്‍, നല്ല കാലാവസ്ഥ ലഭിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന താങ്കള്‍ എഴുതി തയ്യാറാക്കണം. ജര്‍മ്മന്‍കരോടെന്നപോലെ വെള്ളപ്പൊ ക്കവുമായി എന്റെ പടയാളികള്‍ ഏറ്റുമുട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രാര്‍ത്ഥന വഴി ദൈവത്തെ നമ്മുടെ കൂടെ നിര്‍ത്താന്‍ സാധിക്കുമോ എന്ന് നോക്കു.’’
ചാപ്ലിന്‍ പറഞ്ഞു. സര്‍, അങ്ങനെയൊരു പ്രാര്‍ത്ഥനയ്ക്ക് നല്ല കനമുള്ള കാര്‍പ്പറ്റ് തന്നെ നമുക്ക് വേണ്ടി വരും. ജനറലിന്റെ മറുപടി പെട്ടെന്നായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ വേണ്ടി പറക്കുന്ന കാര്‍പ്പറ്റ് വേണ്ടി വന്നാലും തരക്കേടില്ല. പ്രാര്‍ഥന നടന്നേ മതിയാകൂ.”

ചാപ്ലിന്‍ പ്രാര്‍ഥന തയ്യാറാക്കി അദ്ദേഹത്തെ ഏല്പിച്ചു. അദ്ദേഹം അതിന്റെ കോപ്പി അടിച്ചു എല്ലാ പട്ടാളക്കാരുടെയും കൈകളില്‍ എത്തിച്ചു. പ്രാര്‍ത്ഥനയില്‍ വിശ്വസമുള്ളയാളായി രുന്നു പാറ്റന്‍. അതുകൊണ്ടാണ് യുദ്ധ കാലത്ത് മഴ തടസ്സം നിന്നപ്പോള്‍ മഴയുടെ ശമനത്തിനായി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. പ്രാര്‍ത്ഥന മൂലം മഴ നില്‍ക്കുമോ എന്ന കാര്യത്തില്‍ ചാപ്ലിന് സംശയമായി രുന്നു. അത് കൊണ്ടാണ് മഴ നില്‍ക്കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് കുറെ ഏറെ നേരം മുട്ടിന്മേല്‍ നില്‍ക്കേണ്ടി വരുമെന്ന അര്‍ത്ഥത്തില്‍ കനമുള്ള കാര്‍പ്പറ്റ് വേണ്ടി വരുമെന്ന് ചാപ്ലിന്‍ പറഞ്ഞത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ യുദ്ധ വീരന്മാരില്‍ ഒരുവനായാണ് ജനറല്‍ പാറ്റന്‍ എണ്ണപ്പെടുന്നത്. എന്നാല്‍, യുദ്ധം ജയിക്കണമെങ്കില്‍ പട്ടാളക്കാരുടെ മികവ് മാത്രം പോരാ, ദൈവാനുഗ്രഹം കൂടി വേണമെന്ന് ആദ്ദേഹത്തിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. തന്മൂലമാണ് തന്റെ കീഴിലുള്ള എല്ലാവരും പ്രാര്‍ഥിക്കാന്‍ വേണ്ടി അദ്ദേഹം ഒരു പ്രാര്‍ഥന തന്നെ എഴുതി തയ്യാറാക്കിയത്. ജീവിതത്തിലെ യുദ്ധങ്ങള്‍ ജയിക്കണമെങ്കില്‍ നമുക്ക് നമ്മുടെ സാമര്‍ത്ഥ്യം മാത്രം പോരാ. അതിനു ദൈവാനുഗ്രഹം കൂടി വേണം. എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമെങ്കിലോ? അതിനു നമുക്ക് പ്രാര്‍ത്ഥന കൂടിയേ മതിയാകൂ. പക്ഷെ പ്രാര്‍ഥിക്കാന്‍ ആര്‍ക്കുണ്ട് സമയം? നമുക്കെപ്പോഴും തിരക്കല്ലേ? ഒരു കാര്യം കഴിയുമ്പോള്‍ മറ്റൊരു കാര്യം. ഒരു പരിപാടി കഴിയുമ്പോള്‍ മറ്റൊരു പരിപാടി. അത് കൊണ്ട് പ്രാര്‍ഥിക്കാന്‍ നമുക്ക് പലപ്പോഴും സമയമില്ലാതെ പോകുന്നു. എന്നാല്‍ സമയമില്ലാത്ത ആരും പ്രാര്‍ഥിക്കുന്ന ഒരു സമയമുണ്ട്. അത് എപ്പോഴാണ് എന്നറിയാമോ? നമ്മുടെ മുന്‍പില്‍ എല്ലാ വാതിലുകളും അടഞ്ഞു ഒരു വഴിയുമില്ലാതെ വരുമ്പോള്‍ !
നമ്മുടെ മുന്‍പിലെ വഴികളെല്ലാം അടയുമ്പോള്‍ പ്രാര്‍ഥിക്കുന്നതില്‍ തെറ്റില്ല. കാരണം, നാം എപ്പോഴൊക്കെ ദൈവത്തിലേക്ക് തിരിയു ന്നുവോ അപ്പോഴൊക്കെ ദൈവം നമ്മെ പ്രത്യേകം ശ്രദ്ധിക്കും എന്നത് നേര് തന്നെ. എന്നാല്‍ വഴികളെല്ലാം അടയുന്നത് വരെ നാം പ്രാര്‍ത്ഥിക്കാന്‍ കാത്തിരിക്കേണ്ടതില്ല. എന്നും പ്രാര്‍ ത്ഥിക്കണം. ദൈവത്തെ ഹൃദയത്തില്‍ നിരന്തരം ആരാധിക്കുന്ന തരത്തില്‍ ഉള്ളതാകണം നമ്മുടെ പ്രാര്‍ത്ഥന.

ശാരീരികമായി നമുക്ക് അവശത ആണെങ്കില്‍ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ എളുപ്പമല്ല എന്നാകാം നമ്മുടെ ചിന്ത. എന്നാല്‍ ‘പാവങ്ങള്‍’ എന്ന നോവലില്‍ വിക്ടര്‍ ഹ്യുഗോ പറയുന്നത് ശ്രദ്ധിക്കൂ നമ്മുടെ ചില ചിന്തകള്‍ പ്രാര്‍ത്ഥനകളാണ്. ചില നിമിഷങ്ങളില്‍ നമ്മുടെ ശരീരത്തിന്റെ സ്ഥിതി എന്ത് തന്നെയായിരുന്നാലും നമ്മുടെ ആത്മാവ് മുട്ടിന്മേലാണ് എന്നതാണ് വാസ്തവം.”

നാം നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെ നമ്മുടെ ആത്മാവ് മുട്ടിന്മേല്‍ നില്‍ക്കുകയാണെങ്കില്‍ നാം അറിയാ തെ തന്നെ ദൈവാനുഗ്രഹം നമ്മിലേക്ക് ഒഴുകും. അത് പോലെ തന്നെ നമ്മുടെ ജീവിത യുദ്ധങ്ങളുടെ കാലത്തും നമ്മുടെ ആത്മാവ് മുട്ടിന്മേലാണ് നില്‍ക്കുന്നതെങ്കില്‍ അന്തിമ വിജയം നമ്മുടെതായിരിക്കും എന്നതില്‍ സംശയം വേണ്ട.

ജനറലിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥനയിലും ദൈവാനുഗ്രഹത്തിലുമൊക്കെ വിശ്വാസം ഉണ്ടായിരുന്നു. നമുക്കും ഈ വിശ്വാസം ഒഴിച്ചു കൂടാനാവാത്തതാണ്. ഈ വിശ്വാസം നമുക്കുണ്ടെങ്കില്‍ നാം അറിയാതെ തന്നെ നമ്മുടെ ആത്മാവ് മുട്ടിന്മേല്‍ തന്നെയാകും എപ്പോഴും നില്‍ക്കുക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles