ഫാ.ജിജി പുതുവീട്ടിൽകളം സഭൈക്യസംവാദ നിരീക്ഷകൻ
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നവംബർ 21, 22 തിയതികളിൽ അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റിന്റെ പ്രതിനിധികളുമായി വത്തിക്കാൻ നടത്തുന്ന സഭൈക്യസംവാദത്തിന്റെ നിരീക്ഷകനായി കേരളത്തിൽനിന്നുള്ള ഈശോ സഭാംഗമായ ഫാ. ജിജി പുതുവീട്ടിൽകളത്തെ നിയമിച്ചു.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലും, ഇംഗ്ലണ്ടിലെ ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയിലും ഗവേഷണ വിദ്യാർഥിയാണ്. സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗവും ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ കണ്സൽട്ടന്റുമാണ് അദ്ദേഹം. കുട്ടനാട് പുന്നക്കുന്നത്തുശേരി പുതുവീട്ടിൽക്കളം പി.ടി.ജോസഫ്- ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്. ഫാ.റ്റെജി പുതുവീട്ടിൽക്കളം സഹോദരനാണ്.