ശ്രദ്ധ മരിക്കുമ്പോൾ…

മഴ പെയ്ത് തോർന്ന സമയം.
പതിവുപോലെ അന്നും നടക്കാനിറങ്ങി. സന്ധ്യയായപ്പോൾ ലൈറ്റ് ഓണാക്കാൻ
പള്ളി വരാന്തയിലേക്ക് കയറിയതാണ്.
ഗ്രാനൈറ്റിൽ കിടന്ന മഴവെള്ളത്തിൽ
ചവിട്ടി തെന്നിവീണു.
ദൈവാനുഗ്രഹം കൊണ്ടാണ്
തലയ്ക്ക് ക്ഷതമേൽക്കാതെ രക്ഷപ്പെട്ടത്.
മഴവെള്ളം ഗ്രാനൈറ്റിൽ കെട്ടിക്കിടക്കുന്നത് എത്രയോ തവണ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ശ്രദ്ധിച്ചു നടക്കണമെന്ന് മറ്റുള്ളവരോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്നാൽ ഒരു നിമിഷം എൻ്റെ ശ്രദ്ധയൊന്ന് പതറിയപ്പോൾ ഞാനും വീണു.
അതെ,
ശ്രദ്ധ മരിക്കുന്നിടത്താണ്
അപകടം ജനിക്കുന്നത്.
ജീവിതത്തിൽ സംഭവിച്ചിട്ടുള്ള
പല വീഴ്ചകൾക്കും കാരണം
അമിതമായ ആത്മവിശ്വാസമോ,
ശ്രദ്ധക്കുറവോ ആയിരിക്കും.
ഭൗതിക ജീവിതത്തിൽ മാത്രമല്ല,
ആധ്യാത്മിക ജീവിതത്തിലും സ്ഥിതി
അതുതന്നെ.
ഒരു ധ്യാനത്തിൽ സംബന്ധിച്ച്
മടങ്ങി വരുമ്പോഴോ,
പാപസങ്കീർത്തനത്തിന് ശേഷമോ
വല്ലാത്ത ദൈവാനുഭവമായിരിക്കും.
എന്നാൽ അനുദിന പ്രാർത്ഥനയും
ധ്യാനവും വചനവായനയും
വിശുദ്ധ കുർബാനയുമെല്ലാം മുടങ്ങിപ്പോകുമ്പോഴോ….
നമ്മുടെ സ്ഥിതി ആദ്യത്തേതിനേക്കാൾ കൂടുതൽ മോശമായിരിക്കും.
അതുകൊണ്ട്,
“ശ്രദ്‌ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍”
(മര്‍ക്കോ13 : 33) എന്ന ക്രിസ്തുവിൻ്റെ താക്കീതിന് വില കൊടുക്കാം.
കോവിഡിൻ്റെ അതിവ്യാപനം
തുടരുന്ന സാഹചര്യത്തിൽ
ആത്മീയമായും ഭൗതികമായും
നമുക്ക് ഉണർവുള്ളകരാകാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles