അമ്മയുടെ മീൻകറി

സഹോദരിയുടെ മകൻ്റെ ആദ്യകുർബാന സ്വീകരണം.
വീട്ടിലെത്തിയതിൻ്റെ പിറ്റേന്ന്
ലോക്ക്ഡൗൺ ആയതിനാൽ
അന്ന് തന്നെ സഹോദരിയുടെ
വീട്ടിലേക്കാണ് പോയത്.
ആദ്യകുർബാനയ്ക്കു ശേഷം
ഞങ്ങൾ തിരിച്ചെത്തി.
അടുക്കളയിലെത്തിയ അമ്മയുടെ സങ്കടം:
“ശ്ശോ…. തേങ്ങാപാൽ പിഴിഞ്ഞുവച്ച
മീൻ കൂട്ടാൻ കേടായല്ലോ ദൈവമേ….”
എനിക്ക് മീൻകറി ഇഷ്ടമായതിനാൽ
അപ്പൻ വാങ്ങിക്കൊണ്ടു വന്ന മീൻ
നേരത്തെ കറിവച്ചിരുന്നു.
പെങ്ങളുടെ വീട്ടിലേക്ക് പോകുന്ന തിരക്കിനിടയൽ കറിയെടുത്ത് ഫ്രിഡ്ജിൽ വയ്ക്കാൻ അമ്മ മറന്നു.
“എന്തായാലും മോശമായി….
എന്തൊരു നല്ല കറിയായിരുന്നൂ….. “
അമ്മയെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
“ഒന്നു മിണ്ടാതെ പോകുന്നുണ്ടോ നീ…”
അമ്മ ദേഷ്യപ്പെട്ടു.
“കറി കേടായതിനാണോ ഇത്ര ബഹളം.
എത്ര നല്ല കറിയായാലും ചീത്തയായാൽ ഒരൊറ്റ വഴിയേ ഉള്ളൂ….
അതെടുത്ത് പുറത്ത് കളയുക….
എന്നിട്ട് പുതിയ കറി വയ്ക്കുക…”
അപ്പൻ്റെ വാക്കു കേട്ടതേ
ഒരു ചട്ടി മീൻ കറി തെങ്ങിൻ ചുവട്ടിലെത്തി!
“എത്ര നല്ല പാൽപ്പായസമാണേലും
ഒരു തുള്ളി വിഷം വീണാൽ
കഴിക്കാൻ പറ്റില്ലല്ലോ?”
എന്ന പൂർവ്വികരുടെ വാക്കുകൾ ഓർമ വന്നു.
ഭക്ഷണ വസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല മനുഷ്യൻ്റെ കാര്യത്തിലും സ്ഥിതിയതു തന്നെ. നന്മയും സ്നേഹവും കരുതലുമെല്ലാം നഷ്ടപ്പെട്ടു പോകുമ്പോൾ ഹൃദയത്തിൽ എത്രയെത്ര തിന്മകളാണ് ഉടലെടുക്കുന്നത്. പകയും വിദ്വേഷവും വെറുപ്പുമെല്ലാം
അതിൽ ചിലതുമാത്രം.
കാഴ്ചയിൽ നല്ലവരായ് തോന്നുമ്പോഴും
നമ്മുടെ പ്രവർത്തികൾ ദുർഗന്ധം പരത്തുന്നതായിരിക്കും.
അതു തന്നെയാണ് ക്രിസ്തുവിൻ്റെ
വാക്കുകളും:
“ഉപ്പ്‌ നല്ലതു തന്നെ;
എന്നാല് ഉറകെട്ടുപോയാല്
അതിന്‌ എങ്ങനെ ഉറകൂട്ടും?
മണ്ണിനോ വളത്തിനോ അത്‌ ഉപകരിക്കുകയില്ല. ആളുകള് അതു പുറത്തെറിഞ്ഞു കളയുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”
(ലൂക്കാ 14 : 34-35).
നന്മയുടെ രുചിഭേദങ്ങൾ നിറയുന്ന ദൈവത്തിൻ്റെ ഉപ്പുപാത്രങ്ങളാണ് നാം.
ഉള്ളിലെ ഉപ്പിൻ്റെ ഉറകെട്ടുപോകാതെ സൂക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles