മറിയത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും മതിയാവുകയില്ല

മറിയത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും മതിയാവുകയില്ല
~ വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് ~

പരിശുദ്ധ മാതാവിനോടുള്ള ഭക്തി സഭയില്‍ പ്രചരിപ്പിക്കുന്നതില്‍ എന്നും ശ്രദ്ധാലുവായിരുന്നു.
ക്രിസ്താനികളുടെ ജീവിതത്തില്‍ ദൈവമാതാവിനുള്ള സവിശേഷ സ്ഥാനത്തെപ്പറ്റി നിരന്തരം പഠിപ്പിച്ചിരുന്ന ലൂയിസ് മരിയവിജ്ഞാനത്തിലെ പ്രസിദ്ധമായ രണ്ടു കൃതികളുടെ രചിതാവാണ്. മറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തി (True Devotion to Mary ) ജപമാലയുടെ രഹസ്യം ( The Secret of the Rosary) എന്നിവയാണ് ആ ഗ്രന്ഥങ്ങള്‍. മറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തി എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം.

എല്ലാ ദിവസവും ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ, ആകാശത്തിന്റെ ഏറ്റവും ഉയര്‍ന്ന ഉയരങ്ങളിലും ഭൂമിയുടെ അഗാധമായ ആഴങ്ങളിലും, എല്ലാവരും ശ്രേഷ്ഠയായ മറിയത്തെക്കുറിച്ച് പ്രസംഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. മറിയം! ഒമ്പതു വൃന്ദം മാലാഖമാരും പ്രായഭേദ്യമെന്യ എല്ലാ മനുഷ്യരും സാഹചര്യങ്ങളും, പിശാചുക്കള്‍ പോലും, മനസ്സറിവോടെയോ അല്ലാതയോ – അവളെ ‘ഭാഗ്യവതി’ എന്ന് വിളിക്കാന്‍ സത്യത്തിന്റെ ശക്തിയാല്‍ നിര്‍ബന്ധിതരാകുന്നു.

സ്വര്‍ഗ്ഗത്തിലെ എല്ലാ മാലാഖമാരും ഇടവിടാതെ ദൈവമാതാവും കന്യകയുമായ മറിയത്തെ പരിശുദ്ധ പരിശുദ്ധ പരിശുദ്ധ എന്നു പാടി സ്തുതിക്കുന്നതായി വിശുദ്ധ ബെനവെന്തൂരാ രേഖപ്പെടുത്തിയിരിക്കുന്നു.
ആവേ മരിയ, എന്ന മാലാഖയുടെ അഭിവാദ്യത്തെ ഒരു ദിവസം ദശലക്ഷക്കണക്കിനു പ്രാവശ്യം ഏറ്റു ചൊല്ലി സ്വര്‍ഗ്ഗീയ ഗണം അവളുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ സ്വര്‍ഗ്ഗീയ കൊട്ടാരത്തിലെ ഉന്നത സ്ഥാനീയനെങ്കിലും മിഖായേല്‍ മാലാഖ പോലും മറിയത്തെ ബഹുമാനിക്കുന്നതിലും ഏറ്റവും തീക്ഷ്ണത കാണിക്കുന്നു.

ഭൂമി മുഴുവനും പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ അവളുടെ മഹത്വം നിറഞ്ഞിരിക്കുന്നു. അവള്‍ പല രാജ്യങ്ങളുടെയും പ്രവിശ്യകളുടെയും രൂപതകളുടെയും നഗരങ്ങളുടെയും സംരക്ഷകയും മദ്ധ്യസ്ഥയുമാണ്. .പല കത്തീഡ്രലുകളും അവളുടെ പേരില്‍ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവളുടെ ബഹുമാനാര്‍ത്ഥം അള്‍ത്താരകളില്ലാത്ത ദൈവാലയങ്ങളില്ല, അവളുടെ അത്ഭുതകരമായ ചിത്രങ്ങള്‍ ഇല്ലാത്ത ഒരു രാജ്യമോ ഒരു കന്റോണോ ഇല്ല.

മറിയത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും മതിയാവുകയില്ല (De Maria numquam satis) എന്ന വിശുദ്ധരുടെ ഓര്‍മ്മപ്പെടുത്തല്‍ തീര്‍ത്തും അര്‍ത്ഥവത്താണ്.

പ്രാര്‍ത്ഥന

മറിയമേ, എന്റെ അമ്മേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ആയിരം നാവുകളില്‍ നിന്നെപ്പറ്റി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതു വഴി നിന്റെ മഹത്വവും വിശുദ്ധിയും കരുണയും, നിന്നെ സ്‌നേഹിക്കുന്ന എല്ലാരും നീ സ്‌നേഹിക്കുന്ന എല്ലാവരും അറിയാന്‍ ഇടയാകട്ടെ. ആമ്മേന്‍

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles