ബോയ്‌സ് ടൗണിന്റെ സ്ഥാപകന്‍ വിശുദ്ധ പദവിയിലേക്ക്
ഒമാഹ: നെബ്രാസ്‌കയില്‍ 1917 ല്‍ ആരംഭിച്ച അനാഥാലയം വളര്‍ന്ന് ബോയ്‌സ് ടൗണ്‍ എന്നറിയപ്പെട്ടു. അതിന്റെ സ്ഥാപകന്‍ ഫാ. എഡ്വേര്‍ഡ് ജെ ഫഌനഗന്‍ ആയിരുന്നു. ധീരമായ വിശുദ്ധ ജീവിതം നയിച്ച് സമൂഹത്തിന് അമൂല്യമായ സേവനം ചെയ്ത അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചിരിക്കുന്നു.
1904 ല്‍ അയര്‍ലണ്ടില്‍ ജനിച്ച ഫാ. ഫഌനഗന്‍ യുഎസിലേക്ക് കുടിയേറി. ഒരു കുട്ടിയും മോശമല്ല എന്ന് വിശ്വസിച്ച ഫഌനഗന്‍ കുട്ടികളുടെ ഉന്നമനത്തിനായി അശ്രാന്ത പരിശ്രമം ചെയ്തു. 1948 ല്‍ തന്റെ 61 ാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.
2011 ലാണ് ഫാ. ഫഌനഗന്റെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചത്. അദ്ദേഹം അന്നു മുതല്‍ ദൈവദാസന്‍ എന്നറിയപ്പെടുന്നു.