‘ജയിലില്‍ വച്ച് എന്നെ കൊല്ലാന്‍ അവര്‍ പദ്ധിതിയിട്ടു’ ഫാ. ബിനോയി

രാജ്ദഹ: മതപരിവര്‍ത്തനം ആരോപിച്ച് പത്തു ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ഫാ. ബിനോയി ജോണ്‍ തന്നെ ജയിലില്‍ വച്ച് കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെടുത്തി.

‘ഇഞ്ചിഞ്ചായി എന്നെ കൊലപ്പെടുത്താനായിരുന്നു അവരുടെ പ്ലാന്‍’ ഫാ. ബിനോയി പറഞ്ഞു. ഝാര്‍ക്കണ്ഡിലെ രാജ്ദവ ഗ്രാമത്തില്‍ കത്തോലിക്കാ മിഷനില്‍ നിന്ന് സെപ്തംബര്‍ 6 നാണ് 42 കാരനായ ഫാ. ബിനോയി അറസ്റ്റ് ചെയ്യപ്പെട്ടത്.

രണ്ടു വര്‍ഷമായി പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഫാ. ബിനോയി ജീവിച്ചു പോന്നിരുന്നത്. കടുത്ത ഹൃദയവേദനയെ കുറിച്ചു പരാതി പറഞ്ഞപ്പോള്‍ ജയിലിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ തനിക്ക് പനിക്കുള്ള മരുന്നുകളാണ് തന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘എന്നെ ആശുപത്രിയില്‍ കൊണ്ടു പോകണമേ എന്ന് ഞാന്‍ അവരോട് കരഞ്ഞു പരഞ്ഞു. ആശുപത്രി വെറും 2 മിനിറ്റ് മാത്രം അകലെയായിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല’ ഫാ. ബിനോയി ആരോപിക്കുന്നു. ജയില്‍ സൂപ്രണ്ടിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് താന്‍ ജീവനോടെ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles