മുംബൈയില്‍ ശവപ്പെട്ടി കല്ലറയില്‍ നിന്നും ഒഴുകി വന്നു!

മുംബൈ: ആ കാഴ്ച കണ്ട് പരേതന്റ ബന്ധുക്കളും ശവസംസ്‌കാര ചടങ്ങിനെത്തിയവരും ഞെട്ടിത്തരിച്ചു. തങ്ങള്‍ അടക്കിയ പരേതന്റെ ഭൗതിക ദേഹം അടങ്ങിയ ശവപ്പെട്ടി കല്ലറയില്‍ നിന്ന് പുറത്തേക്ക് ഒഴുകി വരുന്നു! ജൂലൈ 28 ാം തീയതി മുംബൈയില്‍ സൂവ്രി ക്രിസ്ത്യന്‍ സിമിത്തേരിയിലാണ് സംഭവം.

ഭൂഗര്‍ഭജലവും മഴവെള്ളവും ചേര്‍ന്ന് കല്ലറ നിറഞ്ഞപ്പോഴാണ് അടക്കിയ ശവപ്പെട്ടി പുറത്തേക്ക് ഒഴുകാന്‍ ഇടയാക്കുകയായിരുന്നു. തുടര്‍ന്ന് ശവസംസ്‌കാരം കൂടാനെത്തിയവര്‍ക്ക് അതൊരു ദുരിതാനുഭവമായി മാറി.

‘ഇത് ആദ്യമായാണ് ഞാന്‍ ഇത്തരം വിചിത്രമായ ഒരു കാഴ്ച കാണുന്നത്. ശവസംസ്‌കാരം കഴിഞ്ഞശേഷം ശവപ്പെട്ടി ഒഴുകി വരുന്ന കാഴ്ച’ നെവില്‍ ഡിസൂസ എന്നൊരാള്‍ പറഞ്ഞു. കെറ്റെറിയ ഫെര്‍ണാണ്ടസ് എന്ന വ്യക്തിയുടെ ശവസംസ്‌കാര ശുശ്രൂഷ ആയിരുന്നു അത്.

ജോലിക്കാര്‍ വെള്ളം കൊരിക്കളയാന്‍ ആവതും ശ്രമിച്ചെങ്കിലും വെള്ളം കുഴിയില്‍ വീണ്ടും വീണ്ടും വന്നും നിറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഡിസൂസ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles