വിളക്കുമാടം കണ്ണടച്ചാൽ

മദ്യപിച്ച് വാഹനമോടിച്ചു എന്ന കാരണത്താലാണ് ആ യുവാവിനെ
പോലിസ് പിടികൂടിയത്.
പോലീസ് അധികൃതർ വിളിച്ചതനുസരിച്ച് അവൻ്റെ പിതാവിനും സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നു.
അയാളവനെ പോലിസ് സ്‌റ്റേഷനിൽ നിന്ന്
ഒരു ഡി അഡിക്ഷൻ സെൻ്ററിലേക്ക് കൊണ്ടുപോയി.
അതിനു ശേഷം ആ അപ്പൻ പോയത്
ഒരു വൈദികൻ്റെയടുത്തേയ്ക്കാണ്.
വിശ്രമജീവിതം നയിക്കുന്ന ആ വൈദികൻ്റെയടുത്തെത്തി
കൂപ്പുകരങ്ങളോടെ അയാൾ പറഞ്ഞു:
“അച്ചാ എന്നെ ഓർക്കുന്നുണ്ടോ?
ഞാനാണ് ടോമി.”
“ഓർക്കുന്നുണ്ട്. നീ എന്നെ കാണാൻ
വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”
അച്ചൻ്റെ ചോദ്യത്തിന് അയാൾ
ഇങ്ങനെ മറുപടി നൽകി:
”അച്ചൻ ഞങ്ങളുടെ ഇടവകയിൽ
വികാരിയായ് സേവനം ചെയ്യുന്ന സമയം.
മകൻ്റെ ആദ്യകുർബാനയ്ക്ക് കുമ്പസാരിക്കാൻ ഞാൻ മദ്യപിച്ചാണ് എത്തിയത്. അന്ന് അച്ചനെന്നെ ശകാരിച്ചത് ഞാനിന്നും ഓർക്കുന്നു.
പിന്നീടൊരിക്കൽ വീട്ടിൽ വന്നപ്പോൾ,
ഞാൻ മകന് മദ്യം ഒഴിച്ചു കൊടുത്ത
വിവരം ഭാര്യ അച്ചനെ അറിയിച്ചു.
അന്ന് ക്ഷുഭിതനായ് അച്ചൻ ഒരു കാര്യം പറഞ്ഞിരുന്നു:
‘നാളെ ഈ മകൻ വഴി തെറ്റിപ്പോയാൽ നീയായിരിക്കും അതിനുത്തരവാദി’.
ശരിയാണച്ചാ,
ഇന്നലെ എൻ്റെ മകനെ പോലീസ് പിടിച്ചു. മദ്യവും ലഹരി വസ്തുക്കളുമെല്ലാം
അവൻ നിരന്തരം ഉപയോഗിക്കുന്നതായി അറിയാൻ കഴിഞ്ഞു. അവനെ
ചികിത്സാ കേന്ദ്രത്തിൽ ആക്കിയിട്ടാണ്
ഞാൻ വരുന്നത്. അച്ചൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം.
എനിക്കൊരിക്കലും ഒരു നല്ല അപ്പനാകാൻ കഴിഞ്ഞിട്ടില്ല.
മക്കളെ തിരുത്തുമ്പോഴും അടിക്കുമ്പോഴും എൻ്റെ ബലഹീനതകളിൽ നിന്നും പുറത്തു കടക്കാനാകാതെ ഞാൻ വലയുകയായിരുന്നു. വൈകി ലഭിച്ച തിരിച്ചറിവ് കർത്താവ് സ്വീകരിക്കുമോ എന്നറിയില്ല….?”
അച്ചൻ അയാളുടെ ശിരസിൽ കരങ്ങൾ വച്ച് പ്രാർത്ഥിച്ചു. എല്ലാം ശരിയാകുമെന്നും
ദൈവം കരുണാമയനാണെന്നും
ഓർമിപ്പിച്ച് യാത്രയാക്കി.
ഈ പിതാവ് അനേകം മാതാപിതാക്കളുടെ പ്രതിനിധിയാണ്.
മക്കളെ തിരുത്തുമ്പോഴും
അവർ നേർവഴിക്ക് നടക്കണമെന്ന് ശഠിക്കുമ്പോഴും അവർക്കു മുമ്പിൽ മാതൃകകളാകാൻ സാധിച്ചില്ലെങ്കിൽ തിരുത്താൻ പറ്റാത്തത്ര പാപത്തിൻ്റെ അടിമത്തത്തിലേക്ക് അവർ നിപതിക്കാൻ സാധ്യതയുണ്ട്.
“വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല”
(യോഹ 14 : 6) എന്ന് പറഞ്ഞുകൊണ്ട്
ശിഷ്യർക്ക് മാതൃകയും വഴികാട്ടിയുമായ
ക്രിസ്തുവായിരിക്കട്ടെ നമുക്ക് മാർഗദീപം.
“അപ്പൻ്റെ ജീവിത മാതൃകയും പ്രാർത്ഥനയുമാണ് എൻ്റെ ദൈവവിളിയുടെ പ്രചോദനം” എന്ന വി.ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളും നമുക്ക് കരുത്തേകട്ടെ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles