ഒരു ക്രിസ്ത്യൻ പ്രണയകഥ

വിവാഹ ജീവിതത്തിൻ്റെ
രജത ജൂബിലിയാഘോഷിക്കുന്ന
ദമ്പതികളെ പരിചയപ്പെടാനിടയായി.
അവരുടേത് പ്രേമവിവാഹമായിരുന്നു എന്നറിയാവുന്നതുകൊണ്ട്
കൗതുകത്തിന് ഞാനവരോട് ചോദിച്ചു:
“ഈ സന്ദർഭത്തിൽ നിങ്ങളുടെ പ്രണയത്തെക്കുറിച്ച് ഒന്ന് പറയാമോ?”
“ഓ…. അതിനെന്താ”
ഭാര്യയാണ് പറഞ്ഞു തുടങ്ങിയത്.
“അച്ചാ,
ഞങ്ങൾ അഞ്ചു വർഷത്തോളം പ്രേമിച്ചു. അതിനു ശേഷമാണ്
വിവാഹം കഴിച്ചത്. തുടക്കം തൊട്ടേ
വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു.
വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ അപ്പൻ ചോദിച്ചു:
‘നീ അവനെ കല്യാണം കഴിക്കുന്നുവോ
അതോ വേറെയാളെ അന്വേഷിക്കണോ?’
‘ഇതു തന്നെ മതിയെന്ന് ‘
ഞാൻ മറുപടി പറഞ്ഞു.
അപ്പോൾ അപ്പൻ ചോദിച്ചു:
‘എന്തുകൊണ്ടാണ് ഈ ബന്ധം തന്നെ മതിയെന്ന് പറയാൻ കാരണം?’
രണ്ടു കാരണങ്ങളുണ്ട്:
ഒന്ന്, അദ്ദേഹത്തിന് ഒരു തൊഴിലുണ്ട്.
രണ്ട്, അഞ്ചു വർഷമായിട്ടും
ഇതുവരെയും തെറ്റായ രീതിയിൽ
ഒന്നു സ്പർശിക്കുക പോലും ചെയ്തിട്ടില്ല.
ഒരിക്കൽ അദ്ദേഹം പറഞ്ഞ വാക്കുകൾ
എന്നെ വല്ലാതെ പിടിച്ചുലച്ചു:
‘നമ്മൾ ഇഷ്ടത്തിലാണെന്ന് വീട്ടുകാർക്കറിയാം.
നാം തെറ്റിൽ പതിക്കില്ലെന്ന്
അവർ വിശ്വസിക്കുന്നു.
ആ വിശ്വാസം കാത്തു
സൂക്ഷിക്കുന്നതല്ലെ നല്ലത്?
വിവാഹം കഴിയുന്നതു വരെ
നിൻ്റെ ശരീരത്തിൽ സ്പർശിക്കുക പോലും ചെയ്കയില്ലെന്ന് ഞാനുറപ്പു പറയുന്നു.
അതെൻ്റെ മാതാപിതാക്കൾക്കും
ദൈവത്തിനും കൊടുത്തിരിക്കുന്ന വാക്കാണ്.’
അദ്ദേഹത്തിൻ്റെ ഈ വാക്കുകളാണ് എന്നെ ഏറ്റവും അധികം ആകർഷിച്ചത്.
ഇരുപത്തഞ്ച് വർഷം കഴിഞ്ഞിട്ടും
അന്നത്തെ സ്നേഹവും ആദരവും
ഒരു തരി പോലും കുറഞ്ഞിട്ടില്ല.
വളർന്നു വരുന്ന മക്കളോടും
ഞങ്ങളുടെ ജീവിതം പറഞ്ഞു കൊടുത്ത് മറ്റൊരാളുടെ വ്യക്തിത്വത്തെ ആദരിക്കണമെന്ന് ഞങ്ങൾ ഓർമപ്പെടുത്താറുണ്ട്.”
ഇന്നും ഹൃദയത്തിൻ്റെ കോണിൽ
ആദരവോടെ ഞാനാ ദമ്പതികളെ ഓർക്കുന്നു. പലയിടത്തും ഞാനിവരെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
പ്രേമം ശരീരങ്ങൾ തമ്മിലുള്ള
അടുപ്പത്തിലേക്ക് വഴുതി വീഴുന്ന ഇക്കാലഘട്ടത്തിൽ, ലിവിങ്ങ് ടുഗെതറും,
വിവാഹപൂർവ്വ ലൈംഗിക ബന്ധങ്ങളും വർദ്ധിച്ചു വരുന്നു എന്നത്
നഗ്ന സത്യമാണ്.
അതൊരു തെറ്റായിപ്പോലും
പരിഗണിക്കാൻ കഴിയാത്ത സെക്കുലറിസത്തിൻ്റെ ചിന്തകളാണ്
ഇന്ന് വിപണിയിൽ വിറ്റഴിയുന്നത്.
ശരീരത്തിനപ്പുറത്തേക്കുള്ള
ആത്മീയതയിലേക്ക് ബന്ധങ്ങൾ വളർന്നില്ലെങ്കിൽ, കുടുംബ ബന്ധങ്ങങ്ങളുടെ അധ:പതനം തുടരുക തന്നെ ചെയ്യും.
ജറുസലെം ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെയും ആടുമാടുകളെയുമെല്ലാം പുറത്താക്കിയ ശേഷം ക്രിസ്തു പങ്കു വയ്ക്കുന്ന മഹത്തായ ഒരു ചിന്തയുണ്ട്
‘ശരീരം ദൈവാലയമാണെന്ന ചിന്ത’!
(Ref 2:13-25).
അതെ,
എനിക്ക് ജന്മം നൽകിയ
മാതാപിതാക്കളുടെ ശരീരവും
എൻ്റെ കൂടപ്പിറപ്പുകളുടെ ശരീരവും
ഇത് വായിക്കുന്ന നിങ്ങളുടെ ശരീരവും
ദൈവാലയമാണ്.
അവിടെ ദൈവം വസിക്കുന്നു
എന്ന ബോധ്യം
ഓരോ കൂടിക്കാഴ്ചയിലും നമുക്കുണ്ടാകട്ടെ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles