ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ പുതിയ മെത്രാന്‍

ആലപ്പുഴ: ആലപ്പുഴ ലത്തീന്‍ കത്തോലിക്കാ രൂപതയുടെ പുതിയ മെത്രാനായ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ സ്ഥാനമേറ്റു. ആലപ്പുഴ രൂപതയുടെ നാലമത്തെ മെത്രാനാണ് അദ്ദേഹം. മുന്‍ മെത്രാന്‍ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചതിനാലാണ് പുതിയ നിയമനം. ഒക്ടോബര്‍ 11 നാണ് ഇതു സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

1962 മാര്‍ച്ച് 7 ന് ജനിച്ച ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ 1986 ഡിസംബര്‍ 17 ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജയില്‍ ഡോക്ടറേറ്റും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് യഹൂദ പഠനത്തില്‍ ഡോക്ടറല്‍ മാസ്‌റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. 1998 – 2009 കാലയളവില്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles