കലാപബാധിത പ്രദേശങ്ങളില്‍ ഡെല്‍ഹി ആര്‍ച്ചുബിഷപ്പ് സന്ദര്‍ശനം നടത്തി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ സമീപകാലത്തുണ്ടായ കലാപത്തില്‍ വിവിധ തരത്തിലുള്ള നാശനഷ്ടങ്ങള്‍ ബാധിച്ചവരെ സന്ദര്‍ശിച്ചും ആശ്വസിപ്പിച്ചും കത്തോലിക്കാ ഇടവകകളും സന്യാസസഭകളും വിവിധ കത്തോലിക്കാ സംഘടനകളും.

മാര്‍ച്ച് 2ന് ഡെല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ കുട്ടോ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലാപത്തിന് ഇരയായവര്‍ക്ക് സാന്ത്വനം പകര്‍ന്നു. ഫെബ്രുവരി 23 ന് ആരംഭിച്ച കലാപത്തില്‍ 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ആരാധനാലയങ്ങളിലാണ് അഭയം തേടിയതെന്ന് ആര്‍ച്ചുബിഷപ്പ് കുട്ടോ പറഞ്ഞു. ‘കഴിയുന്ന തലങ്ങളിലെല്ലാം സഹായം എത്തിക്കാന്‍ ഞങ്ങള്‍ പരിശ്രമക്കുന്നുണ്ട്. മെഡിക്കല്‍ സഹായവും കൗണ്‍സിലിംഗും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളും വിവിധ ഗ്രൂപ്പുകളുടെ സഹായത്തോടെ ഞങ്ങള്‍ എത്തിക്കുന്നു’ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഞങ്ങളെ അഗാധമായ ദുഖത്തിലാഴ്ത്തുന്നു. ഇത്തരം ക്രൂരത മൂലം നമ്മുടെ ദേശത്തിന്റെ ആത്മാവ് കീറിമുറിക്കപ്പെട്ടിരിക്കുന്നു’ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles