പെണ്മക്കളെ കൊല്ലുന്നവര്‍

പെണ്‍മക്കളെ കൊന്ന് ആത്മഹത്യ ചെയ്തയാളെ കുറിച്ച് ഡിസംബർ 19 ന് ദീപിക ദിനപ്പത്രത്തിൽ ഒരു വാര്‍ത്ത വന്നിരുന്നു  .വായിച്ചവരെല്ലാം കരഞ്ഞുകാണും .നാലാമതും കുഞ്ഞു ജനിച്ചപ്പോൾ മനോനില തെറ്റി സംഭവിച്ച ദുരന്തം .വെറുമൊരു വാർത്തയായി ഈ സംഭവം മാറരുത്. ഇനി ഒരു പിതാവും മക്കളെ കൊന്ന് സ്വയം ജീവൻ നഷ്ടപ്പെടുത്തരുത് .കുഞ്ഞുങ്ങളെ പ്രസവിച്ച ആ അമ്മയുടെ മനസ്സ് ,ഇനിയുള്ള അവരുടെ ജീവിതം നമുക്ക് ഒരു നിമിഷം ഓർമിക്കാം.

ഈ സംഭവം പലവിധത്തിൽ വ്യാഖാനിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ടാകും .വിവാഹം വേണ്ട ,കുടുംബം വേണ്ട ,കുഞ്ഞുങ്ങൾ വേണ്ട ..എന്നൊക്കെയുള്ള വികലമായ ചിന്തകൾ വെച്ചുപുലർത്തുന്ന ചിലരെങ്കിലുമുള്ള ഇക്കാക്കാലത്തു കുഞ്ഞുങ്ങളെ ആഗ്രഹിച്ചത് സന്തോഷം .ഒരാൺകുട്ടിയെ ആ പിതാവ് ആഗ്രഹിച്ചുകാണും .അത് സ്വാഭാവികം .കുഞ്ഞു ആണോ പെണ്ണൊ എന്ന് തീരുമാനിക്കുന്നത് സർവശക്തനായ ദൈവം .നാലാമത്തെ പ്രതീക്ഷയും നഷ്ട്ടപ്പെട്ടപ്പോൾ മാനസികാരോഗ്യം നഷ്ട്ടപ്പെട്ട് ആ പിതാവ് ഒരിക്കലും ചിന്തിക്കുകപോലും പാടില്ലാത്തത് ചെയ്‌തു .ഉണ്ണി ഈശോയെ സ്വീകരിച്ച മാതാപിതാക്കളുടെ ഓർമ്മകൾ അനുസ്മരിക്കുന്ന ഈ സമയത്തെ വേദനിപ്പിക്കുന്ന വാർത്ത .മക്കൾ ദൈവത്തിൻെറ ദാനമാണെന്നും ജീവിതം ദൈവത്തിനുള്ള നമ്മുടെ സമ്മാനമാണെന്നും നാം വിശ്വസിക്കണം .ജീവൻെറ സുവിശേഷം അറിയണം ,പഠിക്കണം പ്രഘോഷിക്കണം .

മാതാപിതാക്കൾക്ക് പിന്തുണ നൽകണം .” കുഞ്ഞു ഏതായാലും അനുഗ്രഹം , പെൺകുട്ടി കുടുംബത്തിനും നാടിനും അനുഗ്രഹവും ഐശ്യര്യവും ” എന്ന് പറയുവാനും വിശ്വസിക്കുവാനും കഴിയണം. ഓരോ പെണ്കുഞ്ഞു ജനിക്കുമ്പോഴും ആ കുടുംബത്തിൻെറ അക്കൗണ്ടിൽ സർക്കാർ കുറഞ്ഞത് ഒരു ലക്ഷം രൂപ നൽകുവാൻ തയ്യാറാകണം .കുടുംബം ഉൾപ്പെടുന്ന പഞ്ചായത്തും ,മത സാംസ്‌കാരിക സമൂഹവും സമ്മാനങ്ങൾ പ്രോത്സാഹനങ്ങൾ നൽകി പിന്തുണ നൽകണം.

പ്രസവിക്കുവാൻ അമ്മമാരില്ലാത്ത ഒരു സമൂഹം ,കെട്ടുറപ്പില്ലാത്ത കുടുംബങ്ങളുള്ള ഒരു നാടും രാജ്യവും എങ്ങനെ നിലനിൽക്കും ,വളരും ? അഞ്ച് പെൺകുട്ടികൾ ജനിച്ചതിൽ നാലാമത്തെ മകളായി ജനിക്കുവാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് എൻെറ സഹ ധർമ്മണി എൽസി .അഞ്ചുപേരും ഇന്ന് നല്ല കുടുംബജീവിതം നയിക്കുന്നു .മേരി ,ചിന്നമ്മ ,സിസിലി ,അഞ്ചാമത് മിനിയും .മേരിചേച്ചിക്ക് നിരവധി കൊച്ചുമക്കളുമായി.
വയനാട്ടിലെ ഇടത്തരം കര്ഷകനായിരുന്ന ,കല്ലൻമാരിയിൽ ശ്രീ അഗസ്റ്റിൻ -അന്നക്കുട്ടി ദമ്പതികളുടെ ജീവിതം മാതൃകാപരമായിരുന്നു . അഞ്ചും പെൺകുഞ്ഞുങ്ങൾ ലഭിച്ചപ്പോൾ അവരെല്ലാം ദൈവത്തിൻെറ സ്വന്തമെന്നു കരുതി , പ്രത്യാശയോടെ ജീവിച്ച കുടുംബം .

വിശ്വാസത്തിൽ മക്കളെ വളർത്തുവാൻ ശ്രമിച്ച ചാച്ചൻ പള്ളിയിലെ കൈക്കാരനും സൺ‌ഡേ സ്കൂൾ അ ധ്യാപകനുമായിരുന്നു .അദ്ദേഹത്തിൻെറ നിര്യാണത്തിനുശേഷമായിരുന്നു അഞ്ചാമത്തെ മകളായ മിനിയുടെ വിവാഹം . പഞ്ചായത്ത്വകുപ്പിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായ മിനിയെ വിവാഹം ചെയ്ത ശ്രീ ബേബി കേരള സർക്കാരിൻെറ ഗസറ്റഡ് ഓഫീസറും ,ആരോഗ്യ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനും ആണ് .
മറ്റൊരു മകൾ സിസിലി ഹൈസ്കൂൾ അദ്ധ്യാപികയുമാണ് .

ഭർത്താവ് ശ്രീ ബേബി മൃഗസംരക്ഷണ വകുപ്പിലെ ജാനകിയനായ ഉദ്യോഗസ്ഥനും. മറ്റ് രണ്ട് മരുമക്കളായ ശ്രീ വർക്കിയും ,ശ്രീ പാപ്പച്ചനും നല്ല കര്ഷകരുമാണ് .ഞാൻ ഇതെല്ലാം എഴുതിയത് പെൺകുഞ്ഞുങ്ങൾ മാത്രം അഞ്ചും പത്തും ജനിച്ച കുടുംബങ്ങളൊന്നും തളർന്നും തകർന്നും പോകുന്നില്ല എന്ന് വ്യക്തമാക്കുവാനാണ് . പ്രത്യാശയുടെ ,ജീവൻെറ സുവിശേഷം കുടുതൽ അറിയിക്കാം .കുഞ്ഞു ഏതെന്നു സ്‌കാൻ ചെയ്‌ത്‌ അറിഞ്ഞു ,ജീവനെതിരായി ആരും തീരുമാനം എടുക്കാതിരിക്കുവാനും ശ്രദ്ധവേണം .നമ്മുടെ പ്രാർത്ഥനയും .

സാബു ജോസ്. (പ്രസിഡന്റ്‌, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles