കൊറോണയില്‍ നിന്ന് ഡാനിനെ രക്ഷിച്ചത് പ്രാര്‍ത്ഥന

എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയുകയാണ് കത്തോലിക്കാ ടിവി നെറ്റ്വര്‍ക്കായ EWTN ന്റെ മുന്‍ ന്യൂസ് പ്രസിഡന്റ് ഡാന്‍ ബര്‍ക്ക്. കൊറോണ വൈറസ് ബാധിച്ച് വളരെ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോയ ആളാണ് ഡാന്‍.

‘ഞാനിന്ന് ജീവിച്ചിരിക്കുന്നത് നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകളുടെ ഫലമായിട്ടാണ്. സത്യത്തില്‍ ഞാനത് വിശ്വസിക്കുക മാത്രമല്ല നന്നായിട്ട് ഞാനത് അറിയുന്നു. മറ്റൊരു വിധത്തിലും എനിക്ക് ഐസിയുവില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കുമായിരുന്നില്ല’ ഡാന്‍ പറയുന്നു.

ഡാലസ്-ഫോര്‍ട്ട് വര്‍ത്ത്, ഡെന്‍വര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോഴാണ് ഡാനിനും ഭാര്യ സ്‌റ്റെഫാനിക്കും കോവിഡ് ബാധിച്ചത്. എട്ടു ദിവസത്തിന് ശേഷം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.

മാര്‍ച്ച് 21 ന് ഇരുവരും ആശുപത്രിയിലേക്ക് പോയി. യാത്രയിലുടനീളം സ്‌റ്റെഫാനി കരയുകയായിരുന്നു. ഡാന്‍ കാറിലിരുന്ന് തന്റെ വില്‍പത്രം എഴുതിവച്ചു.

വൈകാതെ ഡാനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത് തന്റെ ജീവിതത്തിലെ ദുഖവെള്ളി ആയിരുന്നു എന്ന് ഡാന്‍ പറയുന്നു. ഇനി ഒരിക്കല്‍ കൂടി ഡാനിനെ കാണുമോ എന്ന് ഉറപ്പില്ലായിരുന്നു എന്ന് സ്റ്റെഫാനി പറയുന്നു. ഡാന്‍ മരണത്തിന് തയ്യാറായി.

മൂന്നു ദിവസം ഡാന്‍ വെന്റിലേറ്ററില്‍ കിടന്നു. ആ ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും ഇരുള്‍ നിറഞ്ഞതായിരുന്നു എന്ന് ഡാന്‍ ഓര്‍ക്കുന്നു. താന്‍ ആകുലനായിരുന്നില്ലെങ്കിലും യാതൊരു സമാശ്വാസവും ഉണ്ടായിരുന്നില്ല. എങ്ങും ഇരുള്‍ മാത്രം!, ഡാന്‍ പറയുന്നു.

എന്നാല്‍ അനേകരുടെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ ഡാന്‍ അത്ഭുതകരമായ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഡാന്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും ലൈവ് സ്്ട്രീമിലൂടെ നന്ദി പറഞ്ഞു. പ്രത്യേകിച്ച് തന്നെ ശുശ്രൂഷിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക്.

ദൈവം തന്നില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ വലിയ അത്ഭുതങ്ങള്‍ ചെയ്യും. അവരെ അവിടുന്ന് താങ്ങി നടത്തും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles