ദളിത് ക്രൈസ്തവ സംവരണം: സുപ്രീം കോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കു കൂടി സംവരണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ എത്രയും വേഗം വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് ബോബ്‌ഡെ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും നിലപാടും ലഭിച്ച ശേഷം പരമോന്നതകോടതി തുടര്‍വാദം കേള്‍ക്കും. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യം ഈ വിഭാഗങ്ങളില്‍ നിന്നു ക്രൈസ്തവമതം സ്വീകരിച്ചവര്‍ക്കുകൂടി അനുവദിക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ െ്രെകസ്തവ വിശ്വാസം സ്വീകരിച്ചാലും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലാണു തുടരുന്നത്. മതംമാറിയാലും പിന്നോക്കാവസ്ഥയില്‍ മാറ്റം വരുന്നില്ല. ദളിതരായ ഏകദേശം 1.6കോടി െ്രെകസ്തവര്‍ ഈ ദുരവസ്ഥയില്‍ തുടരുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വിശദീകരിച്ചു. 1950ലെ പട്ടികജാതിക്കാര്‍ക്കായുള്ള ഭരണഘടനാ ഉത്തരവിലെ മൂന്നാമത്തെ ഖണ്ഡികയിലുള്ള ‘ഹിന്ദു,സിക്ക്, ബുദ്ധമതം എന്നിവയല്ലാത്ത മതങ്ങളില്‍പ്പെട്ടവര്‍ പട്ടികജാതിക്കാരാകില്ല’ എന്ന വിവാദമായ ഭാഗം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയിലെ 14, 15, 16, 25അനുച്ഛേദങ്ങളുടെ ലംഘനമാണിത്. ദളിതരായ സിക്കുകാര്‍ക്ക് 1956ലും ബുദ്ധമതക്കാര്‍ക്ക് 1990ലും പ്രസിഡന്റിന്റെ ഉത്തരവില്‍ ഭേദഗതി വരുത്തിയാണു പട്ടികജാതി സംവരണം നല്‍കിയതെന്നും ഹര്‍ജി വിശദീകരിച്ചു. ഈ വിഭാഗക്കാരുടെ പിന്നോക്കാവസ്ഥ അംഗീകരിക്കുന്നുവെങ്കില്‍ െ്രെകസ്തവരെ ഒഴിവാക്കിയതു വിവേചനപരവും അനീതിയുമാണ്. മതപരമായ പരിഗണന ഒഴിവാക്കി ദളിതരായ എല്ലാവര്‍ക്കും ഒരുപോലെ പട്ടികജാതി സംവരണം നല്‍കേണ്ടതു ഭരണഘടനാനുസൃതമാണെന്നും ഹര്‍ജി പറയുന്നു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles