ജീവനു വേണ്ടി അമേരിക്ക മുഴുവന്‍ നടക്കുമ്പോള്‍

വാഷിംഗ്ടണ്‍ ഡിസി: കാലിഫോര്‍ണിയയില്‍ നിന്നും ആരംഭിച്ച് മൂന്നു മാസം കാല്‍നടയായി യാത്ര ചെയ്ത് വാഷിംഗ്ടണില്‍ അവസാനിച്ച പ്രോലൈഫ് യാത്രായജ്ഞം ജീവന്റെ മഹത്വം വിളിച്ചോതുന്നതായി. ക്രോസ് റോഡ്‌സ് പ്രോ ലൈഫ് വാക്ക്‌സ് എന്നറിയപ്പെടുന്ന യജ്ഞം വാഷിംഗ്ടണിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദേവാലയത്തില്‍ ആഗസ്റ്റ് 13 ന് അവസാനിച്ചു.

1995 ലാണ് ക്രോസ് റോഡ്‌സ് പ്രോ ലൈഫ് വാക്ക്‌സ് ആരംഭിച്ചത്. അമേരിക്കയില്‍ ആരംഭിച്ച ഈ യജ്ഞം പിന്നീട് സ്‌പെയിന്‍, കാനഡ, ആസ്‌ത്രേലിയ, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

രണ്ടു ഗണങ്ങളായി നടന്ന നടത്ത യജ്ഞത്തില്‍ ഒന്ന് സാന്താ മോനിക്കയില്‍ ആരംഭിച്ചു. രണ്ടാമത്തേത് ആരംഭിച്ചത് സാന്‍ ഫ്രാന്‍സിസ്‌കോയിലായിരുന്നു. രണ്ടു യാത്രകളും അവസാനിച്ചത് വാഷിംഗ്ടണിലും.

ഈ നടത്തത്തിന്റെ വെല്ലുവിളി നിറഞ്ഞ അനുഭവം തന്റെ വിശ്വാസത്തെ ഏറെ ശക്തിപ്പെടുത്തിയെന്ന് അതില്‍ പങ്കെടുത്ത വി്‌ക്ടോറിയ ബ്ലിസ് എന്ന പത്തൊന്‍പതുകാരി പറഞ്ഞു. ലോകം മുഴുവനുമായി 1500 പേര്‍ നടത്തം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്് ക്രോസ് റോഡ്‌സ് പ്രോ ലൈഫ് വാക്ക്‌സിന്റെ വൈസ് പ്രസഡിന്റ് മാര്‍ത്ത നോളന്‍ പറഞ്ഞു. ദിവസേന 40 മുതല്‍ 60 മൈല്‍ വരെയാണ് നടത്തം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles