വത്തിക്കാനില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഒരാള്‍ക്ക് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാന്‍ വക്താവ് മത്തേയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 5 നാണ് തൊഴില്‍ സംബന്ധമായ പരിശോധനയില്‍ ഒരാള്‍ക്ക് കൊറോണ ബാധിച്ചതായി തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റിലെ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ വിഭാഗത്തിലെ ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ മാര്‍ച്ച് 6 ന് നിര്‍ത്തിവച്ചു.

വൈറസ് ഇറ്റലിയില്‍ എമ്പാടും പടര്‍ന്നു പിടിച്ച് സാഹചര്യത്തില്‍ വത്തിക്കാനില്‍ നടക്കാനിരിക്കുന്ന കോണ്‍ഫറന്‍സുകളും ഇവന്റുകളും മാറ്റിവച്ചിരിക്കുകയാണ്. വൈറസ് ബാധ തടയുന്നതിന് വേണ്ടിയാണ് ഈ നടപടികള്‍.

ചൈന ഒഴിച്ചു നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് ബാധ മൂലം മരണമടഞ്ഞ രാജ്യമാണ് ഇറ്റലി. മാര്‍ച്ച് 5 മുതല്‍ 15 വരെ ഇറ്റലിയിലെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ചിരിക്കുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles