കൊറോണയില്‍ നിന്നുള്ള സംരക്ഷണത്തിനായി മാതാവിന്റെ മാധ്യസ്ഥം തേടി പാപ്പാ

റോം: റോം രൂപത കൊറോണ വൈറസ് ബാധിതര്‍ക്കായി ഉപവാസ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്ന വേളയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം യാചിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ് പാപ്പാ സന്ദേശമയച്ചു. സലൂസ് പോപ്പുളി റൊമാനി (റോമാക്കാരുടെ ആരോഗ്യമേ) എന്നാണ് പാപ്പാ മാതാവിനെ വിശേഷിപ്പിച്ചത്.

‘ദൈവമാതാവേ, അവിടുത്തെ സംരക്ഷണത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. പരീക്ഷണ ഘട്ടങ്ങളെ നേരിടുന്നവരുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കരുതേ. ഓ മഹത്വപൂര്‍ണയും അനുഗ്രഹീതയുമായ കന്യകേ, എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണേ’ പാപ്പാ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

‘റോമാക്കാരുടെ സംരക്ഷകയായ നാഥേ, ഞങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് അവിടുത്തേക്ക് അറിയാമല്ലോ. കാനായില്‍ അങ്ങ് ചെയ്തതു പോലെ ഞങ്ങള്‍ക്കാവശ്യമുള്ളത് അങ്ങ് നല്‍കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ പരീക്ഷണഘട്ടം ആനന്ദാഘോഷമായി നീ മാറ്റുമല്ലോ, അമ്മേ’

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles