മിഷന്‍ മേഖലകളില്‍ കൊറോണ പ്രതിരോധത്തിനായി പാപ്പായുടെ അടിയന്തര ഫണ്ട്
വത്തിക്കാന്‍ സിറ്റി: മിഷന്‍ ദേശങ്ങളില്‍ കൊറോണ വൈറസ് ബാധിതര്‍ക്ക് ചികിത്സയൊരുക്കാനായി ഫ്രാന്‍സിസ് പാപ്പാ അടിയന്തിര ഫണ്ട് തയ്യാറാക്കി. ഏഴര ലക്ഷം ഡോളറാണ് പാപ്പാ അടിയന്ത ഫണ്ടായി നല്‍കിയതെന്ന് ഏജന്‍സി ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സഭയുടെ സമസ്ത ശൃംഖലയുടെ മുന്നിലുള്ള ഈ വെല്ലുവിളിയെ നേരിടാന്‍ ഒരുക്കുകയായിരുന്നുവെന്ന് സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലൂയി അന്തോണിയോ ടാഗിള്‍ പറഞ്ഞു. സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളികളിലെല്ലാ സഭ മുന്‍പന്തിയിലുണ്ടാകുമെന്നും കര്‍ദിനാള്‍ ടാഗിള്‍ കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കയില്‍ മാത്രം 74,000 കന്യാസ്ത്രീകളും 46,000 വൈദികരും സേവനം ചെയ്യുന്നു. അവര്‍ 7274 ആശുപത്രികളും ക്ലിനിക്കുകളും 2346 വൃദ്ധഭവനങ്ങളും രോഗീസദനങ്ങളും നടത്തുന്നു. 45088 പ്രൈമറി സ്‌കൂളുകളിലായി 19 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്തുന്നു, പല ഗ്രാമങ്ങളിലും പ്രാഥമികാരോഗ്യവും വിദ്യാഭ്യാസവും നല്‍കുന്ന ഏക സംവിധാനം കത്തോലിക്കാ സഭയാണ്’ കര്‍ദിനാള്‍ പറഞ്ഞു.