ഇന്നത്തെ വിശുദ്ധ തിരുനാള്‍: വി. പൗലോസിന്റെ മാനസാന്തരം

ജനുവരി 25. വി. പൗലോസിന്റെ മാനസാന്തരം

യേശുക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ആദിമ വിശ്വാസികളെ പീഡിപ്പിച്ചിരുന്ന സാവുള്‍ ഡമാസ്‌കസിലേക്കുള്ള യാത്രയില്‍ യേശുവിനെ കണ്ടു മുട്ടിയത് അദ്ദേഹത്തിന്റെ മാനസാന്തരത്തിലേക്ക് നയിച്ചു. ഇടിമിന്നലില്‍ പ്രത്യക്ഷനായ യേശു സാവുളിനോട് പറഞ്ഞു; “നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍”. ആ ദര്‍ശനം അയാളെ അന്ധനാക്കി മാറ്റി. പിന്നീട് കാഴ്ച തിരികെ കിട്ടിയപ്പോള്‍ സാവുള്‍ മറ്റൊരു മനുഷ്യനായി മാറിയിരുന്നു. പൗലോസ് ആയിത്തീര്‍ന്ന സാവുള്‍ പിന്നീട് യേശു ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഏറ്റവും ശക്തനായ പ്രചാരകനായി മാറി. തന്റെ ഉള്‍ക്കാഴ്ചയുള്ള ലേഖനങ്ങളിലൂടെ അദ്ദേഹം സഭയെ പടുത്തുയര്‍ത്തി. ഞാനല്ല, എന്നില്‍ ക്രിസ്തു ജീവിക്കുന്നു എന്ന് പറയാന്‍ തക്കവിധം അദ്ദേഹം ക്രിസ്തുവിന്റേതായി.

വി. പൗലോസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles