കുമ്പസാരത്തിലൂടെ പിതാവിലേക്ക് മടങ്ങുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; സ്‌നേഹപിതാവായ ദൈവത്തിന്റെ പക്കലേക്ക് അനുരഞ്ജനത്തിന്റെ കൂദാശയായ കുമ്പസാരത്തിലൂടെ മടങ്ങിയെത്തുന്നതിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു.

‘ഇതിനെ കുറിച്ച് ചിന്തിക്കൂ, ദൈവത്തിലേക്ക് മടങ്ങിപ്പോകുക എന്നു പറഞ്ഞാല്‍ പിതാവിന്റെ ആശ്ലേഷത്തിലേക്ക് മടങ്ങുക എന്നാണ് അര്‍ത്ഥം’ പാപ്പാ പറഞ്ഞു. ‘നമ്മെ രൂപാന്തരപ്പെടുത്താന്‍ ശക്തിയുള്ളവനാണ് ദൈവം. നമ്മുടെ ഹൃദയങ്ങളെ മാറ്റാന്‍ കഴിവുള്ളവന്‍. അത് ദൈവത്തിലേക്കുള്ള മടങ്ങി വരവിനേക്കാള്‍ സ്വഭവനത്തിലേക്കുള്ള മടക്കമാണ്’

സാന്ത മര്‍ത്താ ഗസ്റ്റ് ഹൗസില്‍ മാര്‍ച്ച് 20 ന് വടക്കന്‍ ഇറ്റലിയിലെ, പ്രത്യേകിച്ച് ബെര്‍ഗമോ, ട്രെവിഗ്ലിയോ, ബ്രഷിയ, ക്രെമോണ എന്നിവടിങ്ങളിലെ ഡോക്ടര്‍മാര്‍ക്കായി അര്‍പ്പിച്ച കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. അനേകം കൊറോണ ബാധിതരെ ശുശ്രൂഷിച്ച് ക്ഷീണിച്ചു പോയവരാണ്, ഈ ഡോക്ടര്‍മാര്‍. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തവരാണ് അവര്‍ എന്ന് പാപ്പാ പറഞ്ഞു.

‘അവര്‍ രോഗികളെ സഹായിക്കാനും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും വേണ്ടി സ്വന്തം ജീവന്‍ തന്നെ നല്‍കിയവരാണ്’ പാപ്പാ കൂട്ടിച്ചേര്‍ത്തു. അതീവ പ്രയാസകരമായ ഈ സാഹചര്യത്തില്‍, ഡോക്ടര്‍മാര്‍ക്കും ആശുപത്രി സ്റ്റാഫിനു വേണ്ടിയും ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍ക്കു വേണ്ടിയും എല്ലാം പാപ്പാ പ്രാര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles