മംഗള വാര്‍ത്താ ദേവാലയം

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

വിശുദ്ധനാട് തീര്‍ഥാടനത്തിന്റെ യാത്രകളില്‍ ഒഴിച്ച് കൂട്ടനാവാത്ത ഒരു ദേവാലയമാണ് മംഗള വാര്‍ത്ത ദേവാലയം. പേര് സൂചിപ്പിക്കുന്നത് പോലെ ഈശോയുടെ ജനന വാര്‍ത്ത പരിശുദ്ധ അമ്മയെ ദൂതന്‍ അറിയിച്ചത് ഇവിടെ വച്ചായത് കൊണ്ടാണ് മംഗള വാര്‍ത്ത എന്ന പേര് തന്നെ ഈ ദേവാലയത്തിന് നല്‍കിയിരിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിലാണ് ബൈബിളില്‍ നസ്രത്ത് എന്ന പട്ടണത്തെ കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്നത് തന്നെ. നസ്രത്ത് എന്ന പ്രദേശം വളരെ സാധാരണ ക്കാരായ ആളുകള്‍ ജീവിച്ചിരുന്ന ഇടമാണ്. അത് കൊണ്ടായിരിക്കാം മംഗള വാര്‍ത്ത അറിയിക്കാന്‍ ഉള്ള സ്ഥലത്തെ ദൈവം നസ്രത്ത് ആയി തിരഞ്ഞെടുത്തതും. അപ്പോക്രിഫല്‍ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷ ത്തില്‍ മംഗള വാര്‍ത്തയെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ നല്‍കുന്നുണ്ട്. മറിയം വെള്ളമെടുക്കാനായി നസ്രത്തിലെ അരുവിക്കരയിലേക്ക് പോകുമ്പോള്‍ മാലാഖ പ്രത്യക്ഷ പ്പെട്ടു മറിയത്തെ അഭിവാദനം ചെയ്യുകയും അത് കേട്ട് അസ്വസ്ഥയായി വെള്ളമെടുത്തു തന്റെ ഭവനത്തിലേക്ക് തിരിച്ചുപോയി ഇതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കു മ്പോള്‍ ദൂതന്‍ വീണ്ടും പ്രത്യക്ഷപെട്ടു മറിയം ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും എന്ന് പറയുന്നു. യാക്കോബി ന്റെ സുവിശേഷത്തില്‍ രണ്ട് തവണയായി ദൂതന്‍ മറിയത്തിനു മുന്നില്‍ വരുന്നു. അതനുസരിച്ചാണ് മംഗള വാര്‍ത്തയുടെ രണ്ടു ദേവാലയങ്ങള്‍ നസ്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഗബ്രിയേല്‍ മാലാഖയുടെ ദേവാലയവും, മംഗള വാര്‍ത്ത ദേവാലയവും.

ദേവാലയത്തിന്റെ ചരിത്രം
നസ്രത്തിലെ പ്രധാന ദേവാലയമാണ് മംഗള വാര്‍ത്ത ദേവാലയം. പരിശുദ്ധ അമ്മയുടെ വീടിനോട് ചേര്‍ന്ന് ഉള്ള ഗ്രോട്ടോയുടെ മുകളിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കു ന്നത്. വെള്ളമെടുത്ത് തിരികെയെത്തിയ അമ്മയ്ക്ക് ഇവിടെ വച്ചാണ് ദൂതന്‍ ഈശോയുടെ ജനനത്തെ കുറി ച്ചുള്ള മംഗള വാര്‍ത്ത മറിയത്തിനു നല്‍കുന്നത്. നാലാം നൂറ്റാണ്ടിലാണ് ഈ ദേവാലയം നിര്‍മ്മിക്കുന്നത്. കോണ്‍ സ്റ്റാന്റിന്‍ ഒന്നാമന്‍ തന്റെ അമ്മയായ ഹെലെന രാജ്ഞിയു ടെ നിര്‍ദേശപ്രകാരമാണ് ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധമുള്ളവയൊക്കെ കണ്ടെത്തുന്നത്. അങ്ങനെയാണ് ഈശോ ജനിച്ച സ്ഥലവും പരിശുദ്ധ അമ്മ ജീവിച്ചിരുന്ന വീടുമൊക്കെ കണ്ടെത്തുകയും ദേവാലയങ്ങള്‍ നിര്‍മ്മിക്ക പ്പെടുകയും ചെയ്തിരിക്കുന്നത്. പലസ്തീനില്‍ ഏഴാം നൂറ്റാണ്ടില്‍ സംഭവിച്ച മുസ്ലീം അധിനിവേശത്തിന്റെ ഫല മായി ഈ ദേവാലയം നശിപ്പിച്ചിരുന്നു. കുരിശുയുദ്ധക്കാ രുടെ സമയത്താണ് പുതിയ ഒരു ദേവാലയം അവിടെ പണി കഴിപ്പിക്കുന്നത്. ഇവരെ പരാജയപ്പെടുത്തിയ മുസ്ലീം രാജവംശം ഈ ദേവാലയവും തകര്‍ത്തു കളഞ്ഞു. 1620 ല്‍ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസി വൈദികര്‍ ഈ ദേവാലയം ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തു. സന്യാസിമാരുടെ നേതൃത്വ ത്തില്‍ മംഗള വാര്‍ത്ത ദേവാലയം ഒന്നു കൂടെ പുതുക്കി പണിതു. 1877ല്‍ ആയിരുന്നു ഇത്. മറിയത്തിന്റെ ഭവനം ഉണ്ടായിരുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ആദ്യ ദേവാലയ ങ്ങളെ കുറിച്ച് പഠിക്കാന്‍ 1955 ല്‍ സന്ന്യാസിമാര്‍ ദേവാലയം പൊളിച്ചു നീക്കുകയും ഗവേഷണ പഠനങ്ങള്‍ നടത്തുക യും ചെയ്തു. തുടര്‍ന്ന് 1961 ല്‍ ദേവാലയം പുനര്‍ നിര്‍മ്മി ച്ചു. ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ 1966 പോള്‍ ആറാമന്‍ മാര്‍പാപ്പ നസ്രത്തില്‍ വരികയും അമ്മയുടെ ഭവനം ഉണ്ടായിരുന്ന സ്ഥലം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം 1969 മാര്‍ച്ച് 29ന് പുതിയ ദേവാലയം പണി കഴിപ്പിച്ചു ആശീര്‍വാദം നടത്തി.

ദേവാലയത്തിന്റെ പ്രത്യേകതകള്‍
രണ്ടു നിലകളിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിന്റെ ഭവനം സ്ഥിതി ചെയ്തിരു ന്ന ഭാഗങ്ങളെ ഒക്കെ നില നിര്‍ത്തി കൊണ്ടാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല, നാലാം നൂറ്റാണ്ടിലും പന്ത്ര ണ്ടാം നൂറ്റാണ്ടിലും ഉണ്ടായിരുന്ന പള്ളിയുടെ അവശിഷ്ടങ്ങ ളും കുരിശു യുദ്ധക്കാര്‍ പണിത പള്ളിയുടെയുമൊക്കെ ഭാഗങ്ങള്‍ നിലനിര്‍ത്തി തന്നെയാണ് ഇപ്പോഴുള്ള ദേവാല യം കാണാന്‍ സാധിക്കുക. ഗ്രോട്ടോയുടെ സമീപത്തു നാലാം നൂറ്റാണ്ടിലെ ആദ്യ ദേവാലയത്തിന്റെ തറയില്‍ ഉണ്ടായിരുന്ന മോസൈക്കുകള്‍ ഇപ്പോഴും കാണാം. പക്ഷികളുടെ ചിത്രങ്ങളും, പൂവുകളും, കുരിശിന്റെ ഭാഗങ്ങളും ഒക്കെ തറയിലെ മോസൈക്കുകളില്‍ കാണാവുന്ന താണ്. ഈ പള്ളിയുടെ അടിയിലും വശങ്ങളിലുമായി ആ സമയത്തെ നസ്രത്ത് എന്ന ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവിടത്തെ ലത്തീന്‍ കത്തോലിക്കാ വിശ്വാസികളുടെ ഇടവക ദേവാലയം കൂടിയാണ് പള്ളിയി ലെ രണ്ടാം നിലയിലെ ദേവാലയം. നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന മേല്‍ക്കൂര ആകര്‍ഷകമാ ണ്. പള്ളിയുടെ അകത്തെ കല്‍തൂണില്‍ ഹൈ റെ മരിയ എന്ന് ഗ്രീക്ക് ഭാഷയില്‍ ആലേഖനം ചെയ്തു വച്ചിരിക്കു ന്നു. നന്മ നിറഞ്ഞവളെ സ്വസ്തി എന്നര്‍ത്ഥം വരുന്ന ഈ വാചകം ആദിമ ക്രൈസ്തവര്‍ക്ക് പരിശുദ്ധ അമ്മയോടു ണ്ടായിരുന്ന ഭക്തിയെ സൂചിപ്പിക്കുന്നതാണ്. പള്ളിയുടെ മുഖപ്പില്‍ മംഗള വാര്‍ത്ത സ്വീകരിക്കുന്ന മറിയത്തിന്റെയും ദൂതനായ ഗബ്രിയേല്‍ മാലാഖയുടെയും ചിത്രം വരച്ചിരി ക്കുന്നു. അത് പോലെ തന്നെ യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ ഭംഗിയായി ചിത്രീകരിച്ചു വച്ചിരി ക്കുന്നത് ആകര്‍ഷണീയമാണ്. പള്ളിയുടെ മധ്യത്തില്‍ ഗ്രോട്ടോ സ്ഥാപിച്ചിരിക്കുന്നു. മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്ന അള്‍ത്താരയും കാണാം. ഗ്രോട്ടോയ്ക്ക് ഉള്ളിലെ ഈ അള്‍ത്താരയില്‍ വചനം മാംസമായി എന്ന് ലത്തീന്‍ ഭാഷയില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു. ക്രിസ് തു രഹസ്യത്തിന്റെ മഹനീയത വിളിച്ചു പറയുന്ന ദേവാലയം എന്ന് ഓരോ വിശ്വാസികള്‍ക്കും അനുഭവപ്പെടു ന്നു ഈ ദേവാലയം.

മംഗള വാര്‍ത്ത പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത കളില്‍ ഒന്ന് ലോകം മുഴുവനില്‍ നിന്നും കൊണ്ട് വന്നിരി ക്കുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ പല രൂപങ്ങളും പ്രതിമകളും ഇവടെ സ്ഥാപിച്ചിരിക്കുന്നു എന്നതാണ്. നസ്രത്തിലെ മംഗള വാര്‍ത്ത പള്ളിയുടെ മുകള്‍ നിലയിലെ പള്ളിയുടെ ഉള്ളില്‍ വലതു വശത്തായി തമിഴ് നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്നും കൊണ്ട് വന്നിട്ടുള്ള മാതാവിന്റെ രൂപം വച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.
ഗബ്രിയേല്‍ മാലാഖയുടെ ദേവാലയം
മംഗള വാര്‍ത്ത പള്ളിയുടെ അടുത്തായി തന്നെ ആണ് ഗബ്രിയേല്‍ മാലാഖയുടെ ദേവാലയം. ഈ പള്ളിയുടെ അകത്തു നസ്രത്തിലെ ജനങ്ങള്‍ വെള്ളം കോരിക്കൊണ്ടി രുന്ന ഒരു ഉറവയുണ്ട്. അതില്‍ നിന്നും ഇപ്പോഴും വരുന്ന ശുദ്ധ ജലം തീര്‍ഥാടനത്തിനു വരുന്നവര്‍ കോരി കുടി ക്കാറുണ്ട്. ഈ ദേവാലയം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയു ടെ കീഴിലാണ്. അപ്പോക്രിഫല്‍ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ഗബ്രിയേല്‍ ദൂതന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് അനുസ്മരിച്ചു കൊണ്ടുള്ള ദേവാലയമാണിത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles