കൊറോണ വൈറസ്: ചൈനയിലെ പള്ളികള്‍ അടച്ചു പൂട്ടി
വുഹാന്‍: മാരകമായ കൊറോണ വൈറസ് ചൈനയില്‍ എമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചില പ്രദേങ്ങളില്‍ ദേവാലയ ശുശ്രൂഷകള്‍ നിറുത്തലാക്കി.
വൈറസ് ബാധ ഏറ്റവും കൂടുതലുള്ള ഹുബേയ് പള്ളി കഴിഞ്ഞ ഞായറാഴ്ച തന്നെ പൂട്ടിയിരുന്നു. ഈ ആഴ്ച രണ്ടു പ്രൊവിന്‍സുകള്‍ കൂടി പള്ളികളില്‍ ശുശ്രൂഷ നടത്തുന്നത് നിരോധിച്ചു.
കഴിഞ്ഞ മാസമാണ് ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റാണ് കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇതു വരെ 9000 കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ മാത്രം 200 പേര്‍ മരിച്ചുകഴിഞ്ഞു.