ചിലിയില്‍ കത്തോലിക്കാ പള്ളി അഗ്നിക്കിരയാക്കി

സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോയില്‍ ദേശീയ പോലീസിന്റെ ആധ്യാത്മിക കാര്യങ്ങള്‍ക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാ ദേവാലയം മുഖംമൂടി ധരിച്ച ഒരു കൂട്ടം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പ്ലാസാ ഇറ്റാലിയയില്‍ നടന്ന പ്രതിഷേധറാലിക്കിടെയാണ് അക്രമം നടന്നത്.

പ്ലാസായില്‍ നിന്ന് രണ്ട് ബ്ലാക്കുകള്‍ക്ക് അകലെയായി സ്ഥിതി ചെയ്യുന്ന സെന്റ് ഫ്രാന്‍സിസ് ബോര്‍ജിയ പള്ളി വളഞ്ഞ് രാത്രി 8 മണിക്ക് ഒരു കൂട്ടം മുഖംമൂടികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ ശേഷം പള്ളിക്കുള്ളില്‍ കയറി തീ വയ്ക്കുകയായാരുന്നു. തൊട്ടടുത്തുള്ള കെട്ടടവും തീയിട്ടു.

അഗ്നിശമനക്കാര്‍ ഉടനെ എത്തിയെങ്കിലും മുഖംമൂടികള്‍ അവരുടെ വഴി തടഞ്ഞതിനാല്‍ തീയണയ്ക്കാന്‍ ആയില്ല.

1876 പണി കഴിപ്പിച്ച ദേവാലയം ആദ്യകാലത്ത് സെന്റ് ബോര്‍ജിയ ആശുപത്രിയുടെ ചാപ്പലായിരുന്നു. തിരുഹൃദത്തിന്റെ പേരിലായിരുന്നു അന്ന് അത് അറിപ്പെട്ടിരുന്നത്. ദേശീയ പോലീസായ കാരാബിനെറോസിന്റെ ആധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുക എന്ന കര്‍ത്തവ്യമാണ് ഈ പള്ളി നിര്‍വഹിച്ചിരുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles