അടയാളങ്ങളുടെ പൊരുള്‍ പറഞ്ഞു തരുന്നത് ആരാണ്?

ക്രിസ്ത്വനുകരണം –  പുസ്തകം 3 അധ്യായം 2

വാക്കുകളുടെ സ്വരമില്ലാതെ സത്യം അകമേ സംഭാഷിക്കുന്നു

ദൈവം തന്നെ സംസാരിക്കണമെന്ന് ദാസന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിന്റെ ദാസനാണ് (സാമു 3:10). നിന്റെ വാക്കുകള്‍ ഗ്രഹിക്കാന്‍ എനിക്ക് ജ്ഞാനം തരേണമേ. എന്റെ ഹൃദയം നിന്റെ അധരത്തിലെ വാക്കുകളുടെ നേരെ തിരിക്കുക (സങ്കീ. 118 : 125 , 36). മഞ്ഞുതുള്ളിപോലെ നിന്റെ വാക്ക് എന്നിലേയ്ക്ക് പ്രവേശിക്കട്ടെ (നിയമ. 32 : 2). മോശയോട് ഒരിക്കല്‍ ഇസ്രയേല്‍ക്കാര്‍ പറഞ്ഞു: നീ ഞങ്ങളോട് പറയുക. ഞങ്ങള്‍ കേള്‍ക്കും കര്‍ത്താവ് ഞങ്ങളോട് സംഭാഷിക്കേണ്ട. ഞ്ങ്ങള്‍ മരിച്ചു പോകും. (പുറ 20. 19).

കര്‍ത്താവെ ഞാനങ്ങിനെ പ്രാര്‍ത്ഥിക്കുന്നില്ല , സാമുവേല്‍ പ്രവാചകനോടൊപ്പം എളിമയോടെ അതിയായ ആഗ്രഹത്തോടെ, അപേക്ഷിക്കുന്നു: കര്‍ത്താവേ പറയുക, നിന്റെ ദാസന്‍ കേള്‍ക്കുന്നു ( സാമു 3:10 ). മോശയോ ഏതെങ്കിലും പ്രവാചകനോ ഞങ്ങളോട് പറയേണ്ട, കര്‍ത്താവായ ദൈവമേ , നീ പറയുക. നീയാണ് എല്ലാ പ്രവാചകന്മാരുടേയും പ്രചോദനവും പ്രകാശവും. അവരെക്കൂടാതെ നിനക്ക് തനിച്ച് എന്നെ പൂര്‍ണ്ണമായി പഠിപ്പിക്കാം. നിന്നെക്കൂടാതെ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല.

പ്രവാചകന്മാര്‍ എങ്ങിനെയാണ് പറയുന്നത്?

അവര്‍ക്ക് സ്വരം പുറപ്പെടുവിക്കാം, അരൂപി നല്കാന്‍ അവര്‍ക്ക് കഴിവില്ല . സുന്ദരമായി സംസാരിക്കുന്നു, പക്ഷേ നീ മൗനം ഭജിച്ചാല്‍ ഹൃദയം ജ്വലിക്കുകയില്ല. അവര്‍ വാക്കുകള്‍ പറയുന്നു. നീ അര്‍ത്ഥം വ്യക്തമാക്കുന്നു. അവര്‍ രഹസ്യങ്ങള്‍ തരുന്നു. പക്ഷേ അടയാളങ്ങളുടെ പൊരുള്‍ പറഞ്ഞു തരുന്നത് നീയാണ്. അവര്‍ കല്പന അറിയിക്കുന്നു, അവ പരിപാലിക്കാനുള്ള കഴിവ് നീയാണ് തരുന്നത്. അവര്‍ വഴി കാണിക്കുന്നു . നടക്കാനുള്ള കരുത്ത് നീ നല്കുന്നു. അവര്‍ ബാഹ്യമായി മാത്രം പ്രവര്‍ത്തിക്കുന്നു . നീ ഹൃദയങ്ങളെ ഉദ്‌ബോധിപ്പിക്കുകയും പ്രകാശിപ്പിക്കു കയും ചെയ്യുന്നു. അവര്‍ വാക്കുകള്‍ പുറപ്പെടുവിക്കുന്നു. നീ ചെവികള്‍ക്ക് ഗ്രഹണശക്തി നല്കുന്നു.

നിത്യസത്യം തന്നെ സംസാരിക്കട്ടെ

മോശ എന്നോട് സംഭാഷിക്കേണ്ട. എന്റെ കര്‍ത്താവായ ദൈവമേ , നിത്യസത്യമേ , നീ എന്നോട് സംഭാഷിക്കൂ. അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും, ഫലശൂന്യനുമാകും. ബാഹ്യമായി മാത്രം അറിവു ലഭിച്ചാല്‍ അകമേ ജ്വലിക്കുന്നില്ലെങ്കില്‍ പ്രയോജനമില്ല. കേള്‍ക്കുകമാത്രം ചെയ്യുന്ന പ്രാവര്‍ത്തികമാക്കാത്ത വചനം, അറിയുന്നത് പക്ഷെ സ്‌നേഹിക്കാത്തത്, വിശ്വസിക്കുന്നത് പക്ഷേ ജീവിക്കാത്തത് നിഷ്പ്രയോജനമാണ് കര്‍ത്താവേ, പറയു നിന്റെ ദാസന്‍ കേള്‍ക്കുന്നു ( 1 രാജ 3:10 ). നിനക്ക് നിത്യ ജീവന്റെ വാക്കുകളുണ്ട്. എന്നോട് സംഭാഷിക്കൂ. എന്റെ ആത്മാവിന് ആശ്വാസം ലഭിക്കട്ടെ. എന്റെ ജീവിതം മുഴുവന്‍ നവീകരിക്കപ്പെടട്ടെ. നിനക്ക് സ്തുതിയും മഹത്വവും നിത്യമായ ബഹുമാനവും.


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles