ശാന്തി വേണമെങ്കില്‍ ക്ഷമ പരിശീലിക്കണം

ക്രിസ്ത്വനുകരണം
പുസ്തകം 2 അദ്ധ്യായം 3

സമാധാനമുള്ള നല്ല മനുഷ്യന്‍

ആദ്യമായി നീ സമാധാനത്തില്‍ ജീവിക്കുക . തുടര്‍ന്ന് ഇതരരെ സമാധാനത്തിലേയ്ക്ക് കൊണ്ടു വരാന്‍ സാധിക്കും. സമാധാനമുള്ള മനുഷ്യനാണ് പണ്ഡിതനേക്കാള്‍ നന്മ ചെയ്യുന്നത്. വികാരാധീനനായ മനുഷ്യന്‍ നന്മയെ പോലും തിന്മയാക്കും, തിന്മയില്‍ എളുപ്പത്തില്‍ വിശ്വസിക്കുന്നു. സമാധാനമുള്ള നല്ല മനുഷ്യന്‍ എല്ലായിടത്തും നന്മയുളവാക്കുന്നു. സമാധാനത്തില്‍ ജീവിക്കുന്നവന്‍ ആരെയും സംശയിപ്പിക്കയില്ല. അതൃപ്തനും അസ്വസ്ഥനും പലതരം സംശയങ്ങളാല്‍ ഇളകിമറിയുന്നു. അവന് ശാന്തിയില്ല. സമാധാനത്തില്‍ കഴിയാന്‍ മറ്റുള്ളവരെ അനുവദിക്കുകയുമില്ല. പറയരുതാത്തത് പലപ്പോഴും പറയുന്നു. ചെയ്യേണ്ടവ പലപ്പോഴും ചെയ്യാതെ പോകുന്നു. ഇതരര്‍ ചെയ്യേണ്ടതെന്താണെന്ന് ആലോചിക്കുന്നു. താന്‍ ചെയ്യേണ്ടത് മറക്കുന്നു. ആദ്യം നിന്നോടുതന്നെ തീഷ്ണത കാണിക്കുക, തുടര്‍ന്ന് അയല്‍ക്കാരനോട് തീഷ്ണത കാണിക്കാം.

എല്ലാവരോടും നല്ലവരായിരിക്കണം, പ്രത്യേകിച്ചും കുറവുള്ളവരോട്

നിന്റെ കുറവുകള്‍ മറക്കാനും മറയ്ക്കാനും നിനക്കറിയാം. മറ്റുള്ളവരുടെ കുറവുകള്‍ ക്ഷമിക്കാന്‍ നീ തയ്യാറല്ല. നിന്നെ കുറ്റപ്പെടുത്തുകയും സഹോദരങ്ങളോട് ക്ഷമിക്കുകയുമാണ് വേണ്ടത്. നിന്നോട് ക്ഷമിക്കണമെങ്കില്‍ നീയും ക്ഷമിക്കണം. ശരിയായ സ്‌നേഹത്തില്‍ നിന്നും എളിമയില്‍ നിന്നും നീ ഇപ്പോഴും വളരെ അകലെയാണ്. നിന്നോട് തന്നെയാണ് കോപിക്കേണ്ടത് , അതൃപ്തി വേണ്ടത്. നല്ലവരോടും ശാന്തശീലരോടും സംഭാഷിക്കുന്നത് വലിയ കാര്യമല്ല. അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. എല്ലാവര്‍ക്കും സമാധാനം ഇഷ്ടമാണ്. തന്നോട് യോജിക്കുന്നവരെ ഇഷ്ടപ്പെടുന്നു. പക്ഷേ നിര്‍ബന്ധബുദ്ധികളോടും സ്വഭാവദൂഷ്യങ്ങള്‍ ഉള്ളവരോടും അടുക്കും ചിട്ടയുമില്ലാത്തവരോടും, നമ്മോട് എതിര്‍ക്കുന്നവരോടും സമാധാനമായി ജീവിക്കുക വലിയ അനുഗ്രഹമാണ്, പ്രശംസാര്‍ഹമാണ് , ശക്തിയുടെ ലക്ഷണമാണ്.

ശാന്തിവേണമെങ്കില്‍ ക്ഷമ പരിശീലിക്കണം

തങ്ങളില്‍ തന്നെ സമാധാനമായി കഴിയുന്നവരുണ്ട് ഇതരരുമായി സമാധാനം പുലര്‍ത്തുന്നവരുണ്ട്. സമാധാനമില്ലാത്തവരുണ്ട് . അവര്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നു . സ്വയം സമാധാനത്തില്‍ ജീവിച്ചുകൊണ്ട് മറ്റുള്ളവരെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരുണ്ട്. ദുരിതപൂര്‍ണ്ണമായ ഈ ജീവിതത്തില്‍ നമ്മുടെ സമാധാനം മുഴുവന്‍ എളിമയോടെ സഹിക്കുന്നതിലാണ് , വിപരീതാനുഭവങ്ങള്‍ ഇല്ലാത്തതിലല്ല . നന്നായി സഹിക്കാനറിയാവുന്നവര്‍ക്ക് കൂടുതല്‍ സമാധാനമുണ്ടാകും. അവന്‍ സ്വയം ജയിക്കുന്നു, ലോകം ഭരിക്കുന്നു. അവന്‍ ക്രിസ്തുവിന്റെ സ്‌നേഹിതനും സ്വര്‍ഗ്ഗാവകാശിയുമാണ് .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles