ആത്മീയതയില്‍ വളരാന്‍ ഏകാന്തതയും നിശബ്ദതയും ഇഷ്‌പ്പെടണം
ക്രിസ്ത്വനുകരണം അദ്ധ്യായം 20
ഏകാന്തതയും നിശ്ശബ്ദതയും ഇഷ്ടപ്പെടുക
നിന്നില്‍ തന്നെ ശ്രദ്ധിക്കാനും ദൈവദാനങ്ങളെക്കുറിച്ച് കൂടെക്കൂടെ ഓര്‍മ്മിക്കാനും ഉചിതമായ സമയം കണ്ടുപിടിക്കുക. ജിജ്ഞാസ തട്ടിയുണര്‍ത്തുന്നവ വര്‍ജ്ജിക്കുക. സമയം കളയുന്നതിനല്ല ഹൃദയതാപത്തിന് ഉതകിയവയായിരിക്കണം. ആവശ്യമില്ലാത്ത സന്ദര്‍ശനങ്ങളില്‍ നിന്നും വിശേഷങ്ങളും രഹസ്യത്തില്‍ പറയുന്ന കാര്യങ്ങളും കേള്‍ക്കുന്നതില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കില്‍ നല്ല ധ്യാനങ്ങളില്‍ ചിലവഴിക്കാന്‍ വേണ്ടത്ര സമയം കണ്ടെത്തും. ഏറ്റവും വലിയ വിശുദ്ധര്‍, സാധ്യമായിടത്തോളം മനുഷ്യസമ്പര്‍ക്കം ഒഴിവാക്കാനും രഹസ്യത്തില്‍ ദൈവത്തെ ശുശ്രൂഷിക്കാനും സമയം കണ്ടെത്തിയിരുന്നു .
യേശുവിനോടുകുടെ ജനക്കൂട്ടത്തില്‍ നിന്നും മാറിനില്ക്കണം
ഒരു തത്വചിന്തകന്‍ പറഞ്ഞിരുന്നു: മനുഷ്യരുടെ ഇടയില്‍ ആയിരുന്നപ്പോഴെല്ലാം കുറച്ചു മനുഷ്യത്വം നഷ്ടപ്പെടുത്തിയാണ് തിരിച്ചുപോന്നത് (സെനക്കാ എഴുത്തുകള്‍ 7 ) ദീര്‍ഘസംഭാഷണങ്ങള്‍ക്ക് ശേഷം നമുക്കിത് പലപ്പോഴും അനുഭവപ്പെടാറു ണ്ട് . അധിക സംഭാഷണങ്ങളില്‍ നിന്നും വിട്ടുനില്ക്കുന്നതിലുമെളുപ്പം തീര്‍ത്തും മൗനം പാലിക്കുന്നതാണ് . പുറത്ത് സുരക്ഷിതമായി ജീവിക്കുന്നതിലുമെളുപ്പം വീട്ടില്‍ ഒളിച്ചിരിക്കുന്നതാണ്. ആന്തരികമായവയിലും ആത്മീയമായവയിലും താത്പര്യപ്പെടുന്നവര്‍ യേശുവിനോടുകൂടെ ജനക്കൂട്ടത്തില്‍ നിന്ന് വിട്ട് നില്ക്കണം . ഏകാന്തത ഇഷ്ടപ്പെടുന്നവനു മാത്രമേ സുരക്ഷിതമായി ജനങ്ങളുടെ മുന്‍പില്‍ നില്ക്കാനാകൂ. സംസാരിക്കുന്നതില്‍ പാളിപ്പോകാത്തവര്‍ സന്തോഷത്തോടെ നിശ്ശബ്ദരായിരിക്കുന്നവരാണ്.സന്തോഷത്തോടെ കീഴ്‌പ്പെട്ട് ജീവിക്കുന്നവര്‍ക്ക് മാത്രമെ നല്ല മേലധികാരിയാകാന്‍ സാധിക്കൂ. നന്നായി കല്പിക്കുന്നവന്‍ നന്നായി അനുസരിക്കാന്‍ പഠിച്ചവനാണ്.
ഈ ജീവിതത്തില്‍ സുരക്ഷിതത്വമില്ല
പരിശുദ്ധ മനസാക്ഷിയുടെ സാക്ഷ്യമില്ലെങ്കില്‍ ആര്‍ക്കും നിര്‍ഭയം സന്തോഷിക്കാനാവില്ല. വിശുദ്ധരുടെ നിര്‍ഭയത്വം എപ്പോഴും ദൈവഭയം നിറഞ്ഞതാണ് . അവരില്‍ ദൈവകൃപയും സുകൃതങ്ങളും വിളങ്ങിയിരുന്നതുകൊണ്ട് അവര്‍ എളിമയില്ലാത്തവരോ അശ്രദ്ധരോ ആയിരുന്നില്ല . തിന്മ ചെയ്യുന്നവരുടെ സുരക്ഷിതത്വം അഹന്തയിലും സ്വന്തം കഴിവുകളിലും വേരൂന്നി നില്ക്കുന്നു. അവസാനം അത് ആത്മവഞ്ചനയായി മാറുന്നു. നീ നല്ല സന്യാസിയോ , വനവാസിയോ ആയി കാണപ്പെട്ടാലും ഈ ജീവിതത്തില്‍ നിന്നും സുരക്ഷിതനാണെന്നു കരുതരുത്.
ഇല്ലാത്ത മേന്മ ഭാവിക്കാതിരിക്കാന്‍ പലതിലും പ്രലോഭന വിധേയനാകുന്നതാണ് നല്ലത്
മനുഷ്യരുടെ അഭിപ്രായത്തില്‍ വളരെ നല്ലവരെന്ന് കാണപ്പെട്ടവര്‍ തങ്ങളിലുള്ള അമിതവിശ്വാസം മൂലം വലിയ അപകടത്തില്‍ വീണുപോയിട്ടുണ്ട്. തന്മൂലം പ്രലോഭനങ്ങളില്‍ നിന്ന് തീര്‍ത്തും മോചിതരാകാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. ആക്രമിക്കപ്പെടുമ്പോള്‍ പൂര്‍ണ്ണസുരക്ഷിതത്വത്തില്‍ കഴിയുകയില്ല, അഹങ്കാരി ആകുകയില്ല, ബാഹ്യമായ ആശ്വാസങ്ങള്‍ തേടി പോകുകയുമില്ല. താല്ക്കാലിക സന്തോഷം അന്വേഷിക്കാതെ , ലൗകികകാര്യങ്ങളില്‍ മുഴുകാതെ, മന:സാക്ഷി പരിശുദ്ധമായി സൂക്ഷിച്ച് ജീവിക്കന്നവര്‍ക്ക് എത്ര നല്ല മന:സാക്ഷിയുണ്ടാകും. വ്യര്‍ത്ഥമായ വ്യഗ്രതകള്‍ ഒഴിവാക്കി, രക്ഷാകരവും ദിവ്യവുമായ കാര്യങ്ങളെ ചിന്തിച്ച്, പ്രത്യാശ മുഴുവന്‍ ദൈവത്തില്‍ നിക്ഷേപിച്ച് ജീവിക്കുന്നവര്‍ക്ക് എത്ര ശാന്തിയും സമാധാനവും ഉണ്ടാകും!
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.