ഒരു ക്രിസ്തുമസ്‌ ധ്യാനചിന്ത

ക്രിസ്തുമസ്സ് നമ്മെ ഓർമ്മപ്പെടുത്തുന്നത്…

“ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു'( ലൂക്കാ 2:10-11) സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ് വാർത്ത ഈ ലോകത്തിൽ പ്രഘോഷിക്കപെട്ട ദിനത്തിന്റെ ഓർമ്മപുതുക്കൽ ആണ് ക്രിസ്തുമസ്. ക്രിസ്തുമസ്സ് ദിനത്തിൽ എന്റെ മനസിലേയ്ക്ക് ഓടിവരുന്ന ഒരു സംശയം ആണ് എന്ത് കൊണ്ടാണ് ക്രിസ്തു ഒരു കാലിത്തൊഴുത്തിൽ ജനിച്ചത്. ലോകത്തിന്റെ രക്ഷകൻ എന്ത് കൊണ്ട് ഒരു കൊട്ടാരത്തിൽ ജനിക്കുവാൻ അവസരം നിഷേധിക്കപ്പെട്ട് തെരുവിന്റെ ഓരത്തിൽ കാലിത്തൊഴുത്തിൽ ജനിച്ചു?

ബൈബിളിൽ കൂടെ കടന്നു പോകുമ്പോൾ ക്രിസ്തുവിന്റെ ജനന സമയത്തു രണ്ടു തരത്തിലുള്ള ആളുകൾ അവനെ സന്ദർശിച്ചതായി നമ്മുക്ക് കാണാം. ഒന്ന് ജ്ഞാനികൾ ആയ രാജക്കന്മാർ രണ്ടു ആട്ടിടയന്മാർ. ഈ രണ്ടു വിഭാഗങ്ങൾ ഇന്നും ലോകത്തു ഉണ്ട്. അതിസമ്പന്നരും, ദരിദ്രരും. കാലിത്തൊഴുത്ത് രണ്ടു കൂട്ടരെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു. ഒരുപക്ഷെ ക്രിസ്തു ജനിച്ചത് കൊട്ടാരത്തിൽ ആയിരുന്നെങ്കിൽ ദാരദ്ര്യം അനുഭവിക്കുന്നവർക്ക് അപ്രാപ്യമായ ഒരു ദൈവമായി ക്രിസ്തു മാറുമായിരുന്നു. ജനനത്തിൽ പോലും എളിമയും, തേടി വരുന്നവരോട് കരുണയും ഉണ്ടാകണമെന്ന് ദൈവ പുത്രൻ തീരുമാനിച്ചിരുന്നു.

ജ്ഞാനം കൊണ്ടും ബുദ്ധി കൊണ്ടും അല്ല ഹൃദയം കൊണ്ടാണ് ക്രിസ്തുവിനെ അന്വേഷിക്കേണ്ടത് എന്ന് ബൈബിൾ നമ്മേ ഓർമ്മപ്പെടുത്തുന്നു. ജ്ഞാനികൾക്ക് വഴി തെറ്റിയേക്കാം. എന്നാൽ മാലാഖമാർ വഴികാണിക്കുന്നവർക്ക് കൃത്യമായ അടയാളങ്ങൾ കാണപ്പെടുന്നു എന്ന് കൃസ്തുമസ് നമ്മെ പഠിപ്പിക്കുന്നു. ഹേറോദേസിന്റെ കൊട്ടാരങ്ങൾ ജ്ഞാനികളേ കാത്തിരിക്കുന്നത് ദൈവ പുത്രനെ നശിപ്പിക്കുവാൻ ആണ് എന്ന് നാം തിരിച്ചറിയണം

ക്രിസ്തുമസിന്റെ മറ്റൊരു സന്ദേശം വന്ന വഴികളിലൂടെ തിരികെ പോകരുത് എന്നാണ്. നിങ്ങളുടെ ജീവിതത്തിൽ വന്നു പോയ വീഴ്ച്ചകളിൽ നിന്നും നിങ്ങൾ മാറി നടന്നു എങ്കിൽ ദൈവ സന്നിധിയിലേയ്ക് കുറെ കൂടി ചേർന്ന് നിൽക്കുമ്പോൾ ക്രിസ്തുമസ് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു വന്ന വഴികളിൽ കൂടെ തിരികെ പോകരുത്. ഇനി ദൈവ വഴികളിൽ കൂടി നടക്കുക. ഒപ്പം തന്നെ ക്രിസ്തു നിങ്ങളുടെ ജീവിതത്തിൽ ജനിക്കുമ്പോൾ അവനെ കൊല്ലുവാൻ കാത്തിരിക്കുന്ന ശക്തികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നിങ്ങൾ ക്രിസ്തുവിനെയും എടുത്തു പാലായനം ചെയ്യുക.

വിശുദ്ധി നിറഞ്ഞ ഒരു ജീവിതത്തിന്റെ നിറവിൽ ആകുന്ന വരെ, നിങ്ങൾ കീഴ്‌പ്പെടും എന്ന് വിശ്വസിക്കുന്ന എല്ലാ അന്ധകാര ശ്കതികളിൽ നിന്നും ഓടി അകലുക. ദൈവ സന്നിധിയിൽ അഭയം തേടുക. ചില കൂട്ടുകാർ, സാഹചര്യങ്ങൾ, തുടങ്ങി നിങ്ങളുടെ ജീവിതത്തിലെ ക്രിസ്തുവിനു അപകടം പറ്റും എന്ന് നിങ്ങൾക്ക് തൊന്നുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും ഓടി അകലുവാൻ ദൈവം അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles