പാവങ്ങള്‍ക്ക് പ്രത്യാശ പകര്‍ന്നു കൊടുക്കേണ്ടവരാണ് ക്രിസ്ത്യാനികള്‍: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സമ്പത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുകയും ഉപയോഗിച്ചു വലിച്ചെറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ പാവങ്ങള്‍ക്ക് പ്രത്യാശ പകര്‍്‌നു കൊടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. നവംബര്‍ 17 ന് ആചരിക്കപ്പെടുന്ന ലോക ദരിദ്ര ദിനസന്ദേശത്തിലാണ് പാപ്പാ തന്റെ ആശയം പങ്കുവച്ചത്.

‘പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി തകര്‍ന്നു പോകില്ല’ എന്ന സങ്കീര്‍ത്തനശകലം ഉദ്ധരിച്ചു കൊണ്ടാണ് പാപ്പാ സംസാരിച്ചത്. ‘അനീതിയും സഹനങ്ങളും ജീവിതത്തിന്റെ അസ്ഥിരതയും മൂലം പ്രത്യാശ നഷ്ടപ്പെട്ടു പോയവര്‍ക്ക് പ്രത്യാശ വീണ്ടെടുത്തു കൊടുക്കാന്‍ വിശ്വാസത്തിന് സാധിക്കും.’ പാപ്പ പറഞ്ഞു.

ഈ ലോക ദരിദ്ര ദിനത്തില്‍ കൂടുതല്‍ കുടുതല്‍ വ്യക്കിതള്‍ പാവങ്ങളോട് സഹകരിക്കാന്‍ എത്തണമെന്നും അതു വഴി ലോകത്തില്‍ പരിക്ത്യത അനുഭവിക്കുന്ന ആരുമുണ്ടാകരുത് എന്ന് ഉറപ്പാക്കണമെന്നും പാവങ്ങള്‍ക്ക് സമാശ്വാസം പകരാന്‍ ആഗ്രഹിക്കുന്ന എല്ലാ ക്രിസ്ത്യാനികളോടും പാപ്പാ ആവശ്യപ്പെട്ടു.

പലപ്പോഴും പാവങ്ങള്‍ കെണിയില്‍ അകപ്പെടുകയാണ്. അവര്‍ അടിമകളാക്കപ്പെടുന്നു. ഫലമായി അനേകര്‍ ഹൃദയം തകര്‍ന്നവരായി ജീവിക്കുന്നു. അവര്‍ അദൃശ്യരാണ്. അവരുടെ ശബ്ദം സമൂഹത്തില്‍ കേള്‍ക്കപ്പെടുന്നില്ല, പാപ്പ തന്റെ ആകുലത അറിയിച്ചു.

എന്നാല്‍ അവരോട് ദൈവം വിശ്വസ്തനാണ്. ബൈബിളില്‍ നിരന്തരം നാം കാണുന്നു്ണ്ട്, ദൈവം പാവങ്ങളുടെ പക്ഷത്താണെന്ന്. ദൈവം നിലവിളി കേള്‍ക്കുന്ന ദൈവമാണ്. അവിടുന്ന് അവരെ സംരക്ഷിക്കുകയും അവര്‍ക്കു വേണ്ടി പൊരുതുകയും ചെയ്യും, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles