ചിലിയിലെ തടവറയില്‍ സുവിശേഷവുമായി യുവമിഷണറിമാര്‍

ടാല്‍ക്ക (ചിലി): മധ്യ ചിലിയിലെ ടാല്‍ക്ക രൂപതയില്‍ നിന്നുള്ള യുവാക്കള്‍ തടവറ ശുശ്രൂഷയില്‍ വ്യാപൃതരാകുന്നു. മേഴ്‌സി ആക്ഷന്‍ യൂത്ത് ഗ്രൂപ്പ് അംഗങ്ങളായ 9 യുവാക്കളാണ് ടാല്‍ക്കെയിലെ പെനിറ്റന്‍ഷ്യറി പ്രസണിലെ തടവുകാര്‍ക്കിടയില്‍ സേവനം ചെയ്തത്.
ഡീക്കന്‍ ഗ്വിഡോ ഗൂസ്സെന്‍സാണ് ശുശ്രൂഷ നയിച്ചത്. ഓരോ ദിവസം പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. അതിന് ശേഷം അവര്‍ ജയിലിലേക്ക് യാത്രയാകുന്നു. ഏതെങ്കിലും വിഷയം ആസ്പദമാക്കി വേദോപദേശം തടവുപുള്ളികള്‍ക്ക് നല്‍കുന്നു. ഉച്ചതിരിഞ്ഞ് രാവിലത്തെ വിഷയം ആധാരമാക്കി വിനോദപ്രദമായ പ്രവര്‍ത്തികളുമുണ്ട്.
രാത്രികാലങ്ങളില്‍ അവര്‍ അടുത്തുള്ള കത്തോലിക്കാ സ്‌കൂളിലാണ് ചെലവിട്ടിരുന്നത്. ഓരോ ദിവസത്തെയും ശുശ്രൂഷയ്ക്കു ശേഷം അവര്‍ സ്‌കൂളില്‍ ഒരുമിച്ചു കൂടി തങ്ങളുടെ അന്നേ ദിവസത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും അടുത്ത ദിവസത്തേക്ക് തയ്യാറെടുക്കുകയും ചെയ്യുന്നു.
ജയിലിലെ അനുഭവം തങ്ങള്‍ക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കിയ അനുഭവമായിരുന്നു എന്ന് മേഴ്‌സി ആക്ഷനില്‍ പ്രവര്‍ത്തിക്കുന്ന നിക്കോളാസ് പറയുന്നു. ധൈര്യം ആവശ്യമായ ഒരു പ്രവര്‍ത്തിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ചിലിയിലെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഗാലോ ഫെര്‍ണാണ്‍സ് നേതൃത്വം നല്‍കിയ വി. കുര്‍ബാനയോടെയാണ് തടവറ ശുശ്രൂഷ സമാപനം കുറിച്ചത്.