സുകൃത ബാല്യം തിരിച്ച് വരുമോ?

ഒരു സുഹൃത്ത് അയച്ചു തന്ന
വ്യത്യസ്തമായ ചിത്രം;
എൽ.പി. സ്ക്കൂളിൽ പഠിക്കുന്ന
അവരുടെ രണ്ടാൺമക്കൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന ഒന്നായിരുന്നു.
“ഇതൊരു അപൂർവ്വ ചിത്രമാണല്ലോ?”
എന്ന് ചോദിച്ചപ്പോൾ അവർ
നൽകിയ മറുപടി ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു.
“അച്ചാ,
ഈ ചിത്രം ഞാൻ ഇതുവരെയും
മക്കളെ കാണിച്ചിട്ടില്ല.
അവരറിയാതെ പകർത്തിയതാണ്.
ഭാവിയിൽ ഒരു പക്ഷേ ഇവർ തമ്മിൽ വഴക്കിട്ട്, മിണ്ടാതെ നടന്നാൽ ഈ ചിത്രം
അന്ന് അവരെ കാണിക്കാമല്ലോ?
അതവരുടെ ബാല്യകാലത്തെ
നിഷ്കളങ്കത ഓർമപ്പെടുത്തും.
ഒരു കട്ടിലിൽ കെട്ടിപ്പിടിച്ചുറങ്ങിയവർ
അറിവു വച്ചപ്പോൾ അകലേണ്ടവരല്ല
എന്ന പാഠം പറഞ്ഞു കൊടുക്കാൻ
ഇങ്ങനെയുള്ള ചിത്രങ്ങൾ ഉപകരിക്കും.”
ആ സുഹൃത്ത് മഹത്തായ സത്യമാണ് വിളിച്ചോതിയത്‌.
കുഞ്ഞുനാളിൽ പരസ്പരം കലഹിക്കാത്ത സഹോദരങ്ങളുണ്ടോ?
എന്നാൽ വഴക്കിട്ട് ഉറങ്ങിയാലും ഉണരുന്നതോടെ അവസാനിക്കുന്ന കലഹങ്ങളെ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ വളർച്ചയുടെ പടവുകൾ കയറുമ്പോൾ പലവിധ കാരണങ്ങളാൽ ബന്ധങ്ങളിൽ നിന്നും നാം അകന്നകന്നു പോകുന്നു.
അതിൻ ഫലമായി ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം പരസ്പരം സംസാരിക്കാതെ കഴിയുവാൻ നമ്മൾ ശീലിച്ചിരിക്കുന്നു.
അതുകൊണ്ടാണ് ഈ ലോകം വിട്ട്
പിതാവിൻ്റെ സന്നിധിയിലേക്ക്
പോകുന്നതിനു മുമ്പ്
ശിഷ്യർക്കു വേണ്ടി ക്രിസ്തു
ഇങ്ങനെ പ്രാർത്ഥിക്കുന്നത്:
“അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും
നമ്മില്‍ ആയിരിക്കുന്നതിനും
അങ്ങനെ അവിടുന്ന്‌ എന്നെ
അയച്ചുവെന്നു ലോകം
അറിയുന്നതിനും വേണ്ടി
ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”
(യോഹ 17:21).
ഒന്നുറപ്പാണ്,
ഇതെഴുതുന്ന എനിക്കും
വായിക്കുന്ന നിങ്ങൾക്കും
ഏറ്റവും അനിവാര്യമായ കൃപ
അതു തന്നെയാണ്;
ഒരുമയിലായിരിക്കാനുള്ള കൃപ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles