ചെന്നൈ സെന്റ് സെബാസ്റ്റിന്‍സ് ദേവാലയത്തിന്റെ പുനര്‍പ്രതിഷ്ഠ 10ന്

ചെന്നൈ: ചെന്നൈയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാധവാരാം സെന്റ് സെബാസ്റ്റിന്‍സ് ദേവാലയത്തിന്റെ പുനര്‍പ്രതിഷ്ഠ നവംബര്‍ 10 ന് നടക്കും. ഫ്രാന്‍സിസ്‌കന്‍ പ്രൊവന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പ്രവീണ്‍ ഹെന്റി ഡിസൂസ ഉദ്ഘാടനം ചെയ്യും. മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് അന്തോണിസാമി ദേവാലപ്രതിഷ്ഠ നിര്‍വഹിക്കും.

അത്ഭുതങ്ങള്‍ക്ക് പേരു കേട്ട ഈ ദേവാലയത്തിന്റെ ആധുനികവും സുന്ദരവും കലാഭംഗിയാര്‍ന്നതുമായ പുതിയ രൂപം ഭക്തര്‍ക്ക് സന്തോഷം പകരും എന്ന് ഇടവക വികാരി ഫാ. സൈമണ്‍ എ പറഞ്ഞു.

30 അടി ഉയരമുള്ള ഗംഭീരമായ ക്രിസ്തുരൂപമാണ് ദേവാലയത്തിലേക്ക് പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്തു നിലകൊള്ളുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഉള്ളതു പോലെ ഇരു വശവും 12 അപ്പോസ്തലന്മാരുടെ രൂപവും സ്ഥാപിച്ചിട്ടുണ്ട്.

നാനാജാതിമതസ്ഥര്‍ ഈ ദേവാലയത്തില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് ഫാ. സൈമണ്‍ വ്യക്തമാക്കി. വി. സെബാസ്റ്റിന്റെ തിരുനാള്‍ ദിനത്തില്‍ ഒരു ലക്ഷത്തിലേറെ ഭക്തര്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles