മെക്സിക്കന്‍ കുടിയേറ്റക്കാര്‍ക്കായി മാര്‍പാപ്പായുടെ സംഭാവന അഞ്ചു ലക്ഷം ഡോളര്‍
വത്തിക്കാൻ സിറ്റി: സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്കായി ഫ്രാൻസിസ് മാർപാപ്പ അഞ്ചു ലക്ഷം ഡോളർ സംഭാവന ചെയ്തതായി വത്തിക്കാൻ അറിയിച്ചു. യുഎസിൽ കുടിയേറാമെന്ന മോഹം നടക്കാതെ മെക്സിക്കോയിൽ കുടുങ്ങിയവരെ സഹായിക്കാനാണ് തുക വിനിയോഗിക്കുക. 2018ൽ ആറു സംഘങ്ങളായി എത്തിയ 75,000 പേരാണ് മെക്സിക്കോയിലുള്ളത്. ഹോണ്ടൂറാസ്, എൽ സാൽവദോർ, ഗ്വാട്ടിമാല എന്നീ രാജ്യക്കാരാണ് ഇവർ.
മെക്സിക്കോയിലെ 16 രൂപതകളുടെ നേതൃത്വത്തിൽ 27 പദ്ധതികൾ നടപ്പാക്കാൻ പണം ചെലവഴിക്കും. വീട്, ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കാണു മുൻഗണന. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു കുടിയേറ്റക്കാർക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി.