കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപം “ക്യാരിസ്” പെന്തക്കുസ്ത തിരുനാള്‍ മുതല്‍

“ക്യാരിസ്” എന്ന സഭയുടെ ആഗോള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപവും, അതിന്‍റെ നവീകരിച്ച പ്രവര്‍ത്തനങ്ങളും ആസന്നമാകുന്ന പെന്തക്കൂസ്ത തിരുനാള്‍ മുതല്‍ നടപ്പില്‍വരും. അല്‍മായരുടെയും, കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് (Dicastery for Laity, Family and Life) ഇക്കാര്യം മെയ് 22- Ɔο തിയതി പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചത്.
കൃപയുടെ ഉറവയായ നവീകരണപ്രസ്ഥാനം
രാജ്യാന്തര ക്യാരിസ്മാറ്റിക് നവീകരണ ശുശ്രൂഷ (Charismaic Renewal International Service, CHARIS), എന്ന പ്രസ്ഥാനത്തിന്‍റെ പൂര്‍ണ്ണനാമത്തിന് ഏകോപിതരൂപത്തില്‍ നല്കുന്ന പുതിയ ചുരുക്കെഴുത്തും പേരുമാണ് “ക്യാരിസ്”. കൃപയുടെ ഉറവ, Stream of Grace എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സഭയുടെ ഏകോപിതമായ രാജ്യാന്തര നവീകരണപ്രസ്ഥാനം 2019, ജൂണ്‍ 6 പെന്തക്കൂസ്ത നാള്‍മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ക്യാരിസിലേയ്ക്കു ലയിക്കുന്ന 2 പ്രസ്ഥാനങ്ങള്‍
അന്നാളില്‍ത്തന്നെ, രണ്ടു വ്യത്യസ്ത പ്രസ്ഥാനങ്ങളായി ഇന്നുവരെയ്ക്കും സഭയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ :
a) Catholic Fraternity of Charismatic Covenant Communities and Fellowships
(also know as Catholic Fraternity),
b) International Catholic Charismatic Renewal Services.
(ICCRS)
ചേരിതിരിഞ്ഞു നിന്ന ഈ രണ്ടു ക്യാരിസ്മാറ്റിക് സംഘടനകള്‍ ഇല്ലാതാകുകയും, അവ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുകയും നവമായി രൂപംനല്കുകയുംചെയ്ത Charismatic Renewal International Service- ക്യാരിസിലേയ്ക്ക് പെന്തക്കൂസ്താനാള്‍ മുതല്‍ ലയിക്കുകയും ചെയ്യും.
“ക്യാരിസ്” ഒരു ഭരണസമിതിയല്ലെന്നും, എന്നാല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗ്രഹപ്രകാരവും വീക്ഷണത്തിലും കൂട്ടായുടെ ശുശ്രൂഷയ്ക്കുള്ള സ്ഥാപനമാണതെന്നും വത്തിക്കാന്‍ പ്രസ്താവന വ്യക്തമാക്കി.
നായകന്‍ ശുശ്രൂഷയുടെ മോഡറേറ്റര്‍
ക്യാരിസിന്‍റെ ഉത്തരവാദിത്തം വഹിക്കുന്നത് ഒരു മോഡറേറ്റരാണ്. ഈ മോഡറേറ്ററെ രാജ്യാന്തര തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 18 അംഗങ്ങളുടെ International Service Communion ശുശ്രൂഷ കൂട്ടായ്മ എന്നു വിളിക്കുന്ന ഒരു കൗണ്‍സിലായിരിക്കും സഹായിക്കുക. അല്‍മായരുടെയും, കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്താല്‍ (Dicastery for Laity, Family and Life) നിയമിതമാണ് മേല്പറഞ്ഞ മോഡറേറ്ററും, കൗണ്‍സിലും.
ഷോണ്‍ ലൂക്ക് മോയന്‍സും ഫാദര്‍ കന്തലമേസയും നേതൃസ്ഥാനത്ത്
45 വര്‍ഷക്കാലം സഭയുടെ ക്യാരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തില്‍ ശുശ്രൂഷചെയ്തിട്ടുള്ള അല്‍മായനും കുടുംബസ്ഥനുമായ ഷോണ്‍-ലൂക്ക് മോയന്‍സിനെയാണ് ക്യാരിസിന്‍റെ മോഡറേറ്ററായി നിയോഗിച്ചിരിക്കുന്നത്. പുനാരാവിഷ്ക്കരിക്കപ്പെട്ട പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ സഭാപക്ഷത്തുനിന്നുമുള്ള സഹായി, പാപ്പാ ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശപ്രകാരം, കപ്പൂചിന്‍ വൈദികനും പേപ്പല്‍ വസതിയുടെ പ്രഭാഷകനും വാഗ്മിയുമായ റനിയേറോ കന്തലമേസ്സയാണ്.
സഭയോടൊപ്പം ഒരു കുടക്കീഴില്‍
ക്യാരിസ് എന്ന പേരില്‍ ലോകത്തുള്ള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ നവീകരണം പരിശുദ്ധ സിംഹാസനത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, അങ്ങനെ ക്യാരിസ് ഒരു സഭാപ്രസ്ഥാനമാണെന്ന് ലോകവും സഭാമക്കളും അറിയണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഗ്രഹിക്കുന്നുണ്ട്. പാപ്പാ ഏറെ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം വൈവിധ്യങ്ങളിലുണ്ടായിരിക്കേണ്ട ഐക്യമാണ്, Unity in Diversity. വിവിധ രാജ്യങ്ങളില്‍ ക്യാരിസ് പ്രവര്‍ത്തിക്കുമെങ്കിലും, ഒരു രാജ്യത്തും ഏതെങ്കിലും ഒരു സമൂഹത്തിനോ, കൂട്ടായ്മയ്ക്കോ, സംഘടനയ്ക്കോ, പ്രസ്ഥാനത്തിനോ കത്തോലിക്ക കരിസ്മാറ്റിക് നവീകരണ ശൂശ്രൂഷയുടെ പേരില്‍ ഇനിയും ഒരു നേതൃസ്ഥാനം എടുക്കാന്‍ പാടില്ലാത്തതാകുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles