കത്തോലിക്കാ കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനം ദുബായിൽ ഇന്നുമുതൽ
തൃശൂർ: കത്തോലിക്കാ കോണ്‍ഗ്രസിന്റെ 101-ാമത് വാർഷികത്തോടനുബന്ധിച്ച് പ്രഥമ ആഗോള സമ്മേളനം ദുബായിൽ നടക്കും. ഇന്നും നാളെയുമായി ദുബായ് ദി മെയ്ഡൻ ഹോട്ടലിലാണ് സമ്മേളനം. സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സംഘടനാ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.
ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, സതേണ്‍ അറേബ്യൻ വികാരിയാത്ത് ബിഷപ് ഡോ. പോൾ ഹിന്റർ, യുഎഇ സാംസ്കാരിക മന്ത്രി ഷേഖ് മുബാറക്ക് അൽ നഹ്യാൻ, സഭയുടെ സംഘടനാ ബിഷപ് ഡലഗേറ്റായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പുമാരായ മാർ പോളി കണ്ണുക്കാടൻ, മാർ റാഫേൽ തട്ടിൽ, മാർ ബോസ്കോ പുത്തൂർ, മാർ പോൾ ആലപ്പാട്ട്, മാർ സെബസ്റ്റ്യാൻ പോഴോലിപ്പറമ്പിൽ, മാർ ജോണ്‍ വടക്കേൽ, മാർ ജോസ് കല്ലുവേലിൽ, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ പി.ജെ. ജോസഫ്, സണ്ണി ജോസഫ്, മുൻ എംപിമാരായ പി.സി. തോമസ്, ഫ്രാൻസിസ് ജോർജ്, രാഷ്ട്ര ദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേൽ തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, ഇസാഫ് ചെയർമാൻ പോൾ തോമസ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ബംഗളുരു സയിൻ ഗ്രൂപ്പ് ചെയർമാൻ ജോയ് ഫിലിപ്പ്, ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. തൃശൂർ അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളായി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെയ്സണ്‍ വടക്കേത്തല, സെക്രട്ടറി സി.എൽ. ഇഗ്നേഷ്യസ്, ട്രഷറർ കെ.സി. ഡേവീസ് എന്നിവരും പങ്കെടുക്കും.