ഉത്തരീയ നാഥയോടുള്ള ജപം

പരിശുദ്ധ ഉത്തരീയ നാഥേ! ദൈവ ജനനീ, ജന്മ പാപം ഇല്ലാതെ ജനിച്ചു സകല പുണ്യങ്ങൾക്കും നികേതനമാ യിരുന്ന അങ്ങേ തിരുശരീരത്തിന്റെ പരിശുദ്ധിയെക്കുറിച്ചു ഞങ്ങൾ ശാരീരികമായ ദുശീലങ്ങൾ ത്യജിച്ചു ആത്മശുദ്ധിയോടുകൂടെ വ്യാപരിക്കുവാൻ അവിടുന്നു ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

പരിശുദ്ധ ഉത്തരീയ നാഥേ!ദൈവമാതാവേ, സകലമാലാഖമാരിലും പുണ്യവാന്മാരിലും ഉപരിയായി അങ്ങേ ആത്മാവിൽ വർദ്ധിച്ച് പ്രകാശിച്ചിരിക്കുന്ന സുകൃത പുണ്യങ്ങളുടെ ആധിക്യത്തെകുറിച്ച്, ഞങ്ങൾ പാപാശുദ്ധതകൾ നീക്കി ദൈവേഷ്ട പ്രസാദത്താലും സുകൃത പുണ്യങ്ങളാലും ഞങ്ങളുടെ ആത്മാക്കളെ അലങ്കരിക്കുവാൻ ഞങ്ങൾക്കുവേണ്ടി അങ്ങു ദൈവത്തോട് അപേക്ഷിക്കണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

പരിശുദ്ധ ഉത്തരീയ നാഥേ, ദൈവജനനി,സകല പുണ്യങ്ങൾക്കും മാതൃകയായിരിക്കുന്ന അങ്ങേ പരിശുദ്ധമായ സുകൃത വ്യാപാരത്തെ കുറിച്ച് ഞങ്ങളുടെ ദുർനടപ്പുകളാൽ വന്നിരിക്കുന്ന ഘോരമായ കടങ്ങൾ നീക്കി കുറ്റമില്ലാതെ വ്യാപരിക്കുവാൻ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

പരിശുദ്ധ ഉത്തരീയനാഥേ! ദൈവജനനി, പുത്രനായ ദൈവത്തിൻറെ മാതാവെന്ന അങ്ങേ മഹത്വമേറിയ സ്ഥാനത്തെക്കുറിച്ച് ഞങ്ങളുടെ അന്തസ്സിനും സ്ഥാനത്തിനുള്ള ചുമതലകളേയും കടമകളേയും കുറവ് കൂടാതെ തികയ്ക്കാൻ ഞങ്ങൾക്കുവേണ്ടി അങ്ങ് ദൈവത്തോട് അപേക്ഷിക്കണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

പരിശുദ്ധ ഉത്തരീയ നാഥേ!ദൈവമാതാവേ, ദൈവ സ്നേഹത്തിന്റെ ആധിക്യത്താൽ അത്ഭുതകരമായി അങ്ങു പ്രാപിച്ച ഭാഗ്യമരണത്തെക്കുറിച്ച് ഞങ്ങളുടെ മരണസമയത്ത് നല്ല കുമ്പസാരം കൊണ്ടു പാപങ്ങളൊക്കെയും നീക്കി ദൈവേഷ്ട പ്രസാദത്താൽ അലങ്കരിക്കപ്പെട്ടു ഭാഗ്യമരണം പ്രാപിപ്പാൻ ഞങ്ങൾക്ക് വേണ്ടി അങ്ങു ദൈവത്തോട് അപേക്ഷിക്കേണമേ.

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

പരിശുദ്ധ ഉത്തരീയ നാഥേ! ദൈവ ജനനി, മരണത്തിനു ശേഷം മൂന്നാം നാൾ അവിടുന്ന് സമ്പൂർണ്ണ ശുദ്ധതയാർന്ന ആത്മ ശരീരങ്ങളോടു കൂടെ മാലാഖമാരാൽ മോക്ഷത്തിലേക്ക് സംവഹിക്കപ്പെട്ടു.അങ്ങേ മനോഹരമായ മോക്ഷപ്രാപ്തിയെ കുറിച്ച് ഞങ്ങളുടെ മരണാനന്തരം ആദ്യത്തെ ശനിയാഴ്ച ശുദ്ധീകരണ സ്ഥലത്തുനിന്ന് ഞങ്ങൾ രക്ഷപ്പെട്ടു മോക്ഷം പ്രാപിക്കുവാൻ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

പരിശുദ്ധ ഉത്തരീയ നാഥേ! ദൈവജനനീ, സർവ്വേശ്വരൻ അങ്ങയെ പരലോകത്തിൽ സകല മോക്ഷവാസികളെയുംകാൾ ഉയർത്തി സ്വർലോകറാണിയായി മുടി ധരിപ്പിച്ചതിനാൽ അങ്ങേക്ക് സിദ്ധിച്ചിരിക്കുന്ന മോക്ഷാനന്ദ മഹിമയെകുറിച്ച് ഇഹലോക സന്തോഷങ്ങൾ അന്വേഷിക്കാതെ മോക്ഷരാജ്യത്തെ എപ്പോഴും അന്വേഷിച്ചു തേടി അതിനെ പ്രാപിപ്പാൻ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമേ.

1സ്വർഗ. 1നന്മ. 1ത്രിത്വ.

കർമ്മലമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles