ലൂര്‍ദ് ഒരു അപൂര്‍വാനുഭവം: സുപ്രീം നൈറ്റ് കാള്‍ ആന്‍ഡേഴ്‌സന്‍
കാള്‍ ആന്‍ഡേഴ്‌സന്‍ നൈറ്റ്‌സ് ഓഫ് കൊളംബസ് എന്ന സംഘടനയുടെ പരമോന്നത നേതാവാണ്. സുപ്രീം നൈറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സൈനികരുടെ ലൂര്‍ദിലേക്കുള്ള തീര്‍ത്ഥയാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത് നൈറ്റ്‌സ് ഓഫ് കൊളംബസ് ആണ്. നൂറ് വര്‍ഷങ്ങളായി മരിയന്‍ പ്രത്യക്ഷീകരണവേദിയായ ലൂര്‍ദിലേക്കുള്ള സൈനികരുടെ വാര്‍ഷിക തീര്‍ത്ഥാടനം നൈറ്റ്‌സ് ഓഫ് കൊളംബസ് സ്‌പോണ്‍സര്‍ ചെയ്യുന്നു.
ഒന്നാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സിന്റെ ഭാഗത്തു നിന്ന് നൈറ്റുകള്‍ വളരെ കാര്യക്ഷമമായി യുദ്ധം ചെയ്തിട്ടുണ്ട്. 1919 ല്‍ നോത്ര്ദാം കത്തീഡ്രലിലേക്ക് ഞങ്ങള്‍ ബൃഹത്തായൊരു തീര്‍ത്ഥയാത്ര നടത്തി, ആന്‍ഡേഴ്‌സന്‍ പറയുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്ത് നൈറ്റ്‌സ് ഓഫ് കൊളംബസ് സംഘടന ലൂര്‍ദിലേക്കും സൈനിക തീര്‍ത്ഥയാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്ന് കാള്‍ ആന്‍ഡേഴ്‌സന്‍ പറയുന്നു.
‘ഞാന്‍ മറ്റേതൊരു കത്തോലിക്കനെയും പോലെയാണ് ലൂര്‍ദിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നത്. ലൂര്‍ദ് പരിശുദ്ധ അമ്മയുടെ പ്രത്യേകമായൊരു സ്ഥലമാണ്. ആത്മീയജീവിതയാത്രയില്‍ സുപ്രധാനമായൊരു ചുവട് വയ്ക്കുന്ന വ്യക്തികളോടൊപ്പം ആയിരിക്കാനുള്ള ഒരു അവസരമാണിത്. മറിയത്തോടുള്ള ബന്ധം ആഴപ്പെടുത്താനുള്ള സുവര്‍ണാവസരം’ ആന്‍ഡേഴ്‌സന്‍ പറയുന്നു.
പല മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും താന്‍ പോയിട്ടുണ്ടെങ്കിലും ലൂര്‍ദില്‍ വളരെ സവിശേഷമായ എന്തോ ഒന്ന് ഉള്ളതായി തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്ന് ആന്‍ഡേഴ്‌സന്‍ പറയുന്നു. കുടുതല്‍ ആത്മീയമായ ആഴത്തിലേക്കും ദൈവവുമായുള്ള ബന്ധത്തിലേക്കും എത്തുന്നതിനായി തന്റെ കൂടെ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.