സുവിശേഷവല്ക്കരണം ആരംഭിക്കുന്നത് കേള്‍വിയില്‍: കര്‍ദിനാള്‍ ടാഗിള്‍

ക്വീസോണ്‍ സിറ്റി: സുവിശേഷവല്ക്കരണത്തിന്റെ ആദ്യപടി കേള്‍വിയാണെന്ന് വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ പ്രീഫെക്ടായി നിയമിതനായ കര്‍ദിനാള്‍ ലൂയീസ് ടാഗിള്‍. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുവിശേഷവല്ക്കരണം ഒരു ആശയ വിനിമയമാണ്. സംഭാഷണങ്ങളിലൂടെ ആശയവിനിമയം ചെയ്യുന്ന ദൈവമാണ് നമ്മുടേത്. എന്നാല്‍ കേള്‍ക്കുന്നവന്‍ കൂടിയാണ് അവിടുന്ന്’ കര്‍ദിനാള്‍ ടാഗിള്‍ പറഞ്ഞു.

കേള്‍വിയുടെ ആത്മീയതയെ ടാഗിള്‍ പ്രോത്സാഹിപ്പിച്ചു. ദൈവത്തെയും അയല്‍ക്കാരെയും കാലത്തിന്റെ അടയാളങ്ങളെയും നാം കേള്‍ക്കണം, അദ്ദേഹം പറഞ്ഞു.

‘ആദ്യ പടി ശ്രവണമാണ്. ഇന്ന് അനേകരുണ്ട്, ആരെങ്കിലും തങ്ങളെ കേള്‍ക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരായി. നിങ്ങള്‍ക്ക് വാക്കുകളില്ലെങ്കിലും നിങ്ങളുടെ സാന്നിധ്യം കൊണ്ടും കാരുണ്യം കൊണ്ടും ഐക്യം കൊണ്ടും നിങ്ങള്‍ ആശയവിനിമയം നടത്തുന്നു’ കര്‍ദിനാള്‍ വിശദമാക്കി.

ഇന്ന് നാം വളരെ തിരക്കിലാണ്. എന്തെങ്കിലും പറയാനുള്ള വ്യഗ്രതയിലാണ് നാം. ചോദ്യം എന്താണെന്ന് മനസ്സിലാക്കാതെ പോലും എന്തെങ്കിലും ചാടിപ്പറയുന്നതിലാണ് നമുക്ക് താല്പര്യം, കര്‍ദിനാള്‍ ടാഗിള്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles