ദിവ്യബലിയിലേക്ക് മടങ്ങാന്‍ കര്‍ദിനാള്‍ സാറയുടെ ആഹ്വാനം

സുരക്ഷിതമായി പരികര്‍മം ചെയ്യാന്‍ സാധിക്കുമെങ്കില്‍ എല്ലാ കത്തോലിക്കാ സമൂഹങ്ങളും ദിവ്യബലിയിലേക്ക് മടങ്ങിപ്പോകണം എന്ന് ആരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ ഓഫീസ് തലവന്‍ കര്‍ദിനാള്‍ സാറ അഭിപ്രായപ്പെട്ടു. ദിവ്യബലിയും ക്രിസ്തീയ കൂട്ടായ്മയും കൂടാതെ ക്രിസ്തീയ ജീവിതം സാധ്യമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ക്ക് അയച്ച കത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഭരണാധികാരികള്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കുകയും എല്ലാ സുരക്ഷാമാര്‍ഗങ്ങളും സ്വീകരിക്കുകയും വേണം. അതേ സമയം ആരാധനാക്രമം സംബന്ധിച്ച കാര്യങ്ങള്‍ രാഷ്ട്ര നേതാക്കള്‍ക്ക് തീരുമാനിക്കുവാന്നതല്ല, മറിച്ച് സഭാധികാരികളാണ് അക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്, കര്‍ദിനാള്‍ വ്യക്തമാക്കി.

‘രാഷ്ട്രാധികാരികളുടെയും വിദഗ്ദരുടെയും അഭിപ്രായം ശിരസ്സാവഹച്ചു കൊണ്ട് സഭ ദീര്‍ഘനാള്‍ ദിവ്യബലികള്‍ നിര്‍ത്തലാക്കുക എന്ന വേദനാപൂര്‍ണമായ തീരുമാനം എടുത്തു. മുന്‍കൂട്ടി കാണാത്തതും സങ്കീര്‍ണവുമായ ഈ സാഹചര്യം ഏറ്റവും കാര്യക്ഷമമായി നേരിട്ടതില്‍ മെത്രാന്മാരോട് ഞങ്ങള്‍ നന്ദി പറയുന്നു.’ കര്‍ദിനാള്‍ പറഞ്ഞു.

എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമാകുന്ന ഉടനെ സാധാരണ ക്രിസ്തീയ ജീവിതത്തിലേക്ക് നാം മടങ്ങേണ്ടത് അത്യാവശ്യമാണ്. ആരാധാനക്രമങ്ങളും ദിവ്യബലിയും പള്ളികളില്‍ വച്ചു നടത്തണം, അദ്ദേഹം പറഞ്ഞു.

എത്രയും പെട്ടെന്ന്, വര്‍ദ്ധിച്ച ആഗ്രഹത്തോടെയും കര്‍ത്താവിനോടുള്ള വലിയ സ്‌നേഹത്തോടെയും ഹൃദയനൈര്‍മല്യത്തോടെയും നാം ദിവ്യബലിയിലേക്ക് മടങ്ങിയെത്തണം എന്ന് സാറാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles