ചൈനയില്‍ കത്തോലിക്കാ സഭയുടെ അവസ്ഥ പരിതാപകരമന്ന് കര്‍ദിനാള്‍ സെന്‍
വാഷിംഗ്ടണ്‍ ഡിസി: ചൈനയില്‍ കത്തോലിക്കാ സഭ അനുഭവിക്കുന്ന വെല്ലുവിളികള്‍ വളരെ രൂക്ഷമാണെന്നും അവിടത്തെ ഭൂഗര്‍ഭ സഭ വൈകാതെ ഇല്ലാതാകുമെന്നും ഹോംഗ് കോംഗിലെ മുന്‍ ബിഷപ്പ് കര്‍ദിനാള്‍ ജോസഫ് സെന്‍.
‘വളരെ പരിതാപകരമാണ് ചൈനയിലെ അവസ്ഥ. മാര്‍പാപ്പായല്ല അതിന് കാരണം. ചൈനയെ കുറിച്ച് മാര്‍പാപ്പയ്ക്ക് കാര്യമായ ധാരണയില്ല.’ കര്‍ദിനാള്‍ സെന്‍ പറഞ്ഞു. മാര്‍പാപ്പ തന്നോട് ഏറെ വാത്സല്യം കാണിക്കുക്കുന്ന ആളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ദിനാള്‍ പിയെത്ര പരോളിനെ അദ്ദേഹം വിമര്‍ശിച്ചു.
നമുക്ക് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അനുരഞ്ജനം സാധ്യമല്ല. അവര്‍ വിശ്വാസത്തെ അടിച്ചമര്‍ത്തുന്നവരാണ്. വത്തിക്കാന്‍ അവരുടെ മുന്നില്‍ സമ്പൂര്‍ണമായി അടിയറവ് പറയണം എന്നാണ് അവരുടെ ആവശ്യം, സെന്‍ പറഞ്ഞു.