ജ്ഞാനത്തിന്റെ സദ്‌വാര്‍ത്ത

ബ്രദർ തോമസ് പോൾ

യോഹന്നാൻ ക്രൂസിൽ നിന്നാണ് ജ്ഞാനത്തെ കുറിച്ച് കൂടുതലായി പഠിക്കാൻ ഇടയായത്.അത് ഓരോ പ്രാവശ്യം വായിക്കുമ്പോഴും വേറെ ഒന്നും വേണ്ട , ജ്ഞാനം മാത്രം മതി എന്ന ഒരു ചിന്തയിലേക്ക് എന്നെ കൊണ്ട് പോകുകയാണ്. നമ്മുടെ വിശുദ്ധരെല്ലാം ആഗ്രഹിക്കുന്നത് ,നമ്മൾ എല്ലാവരും ജ്ഞാനം കൊണ്ട് നിറയണം, വിശുദ്ധരാവണം , വിശുദ്ധി കൊണ്ട് നിറയണം എന്നാണ്. ആ വിശ്വാസത്തൊട് കൂടി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെ ഉണർത്തി ,ജ്വലിപ്പിച്ചു കൊണ്ട് ദൈവിക ജ്ഞാനത്തിന്റെ ഉറവ തുറക്കുവാൻ നമ്മൾ പ്രാർത്ഥിക്കണം.

ജ്ഞാനസ്നാനത്തിലൂടെ നമുക്ക് ജ്ഞാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ് സദ്വാർത്ത.ജ്ഞാനത്തെ നമ്മൾ കണ്ടെത്തുകയും രുചിച്ചു അറിയുകയും രഹസ്യങ്ങൾ അറിയുകയും വേണം.
ദൈവത്തിന്റെ ജ്ഞാനത്തിന്റെ പ്രഥമമായ കാര്യം ദൈവത്തെ കുറിച്ചുള്ള അറിവാണ്. അതുകൊണ്ട് തന്നെ അത് മനുഷ്യന് അഗ്രാഹ്യമാണ്.ദൈവം തന്നെ അത് തന്നാൽ മാത്രമാണ് അത് നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ.

ക്രിസ്തുമസ് എന്ന് പറയുമ്പോൾ ആദ്യം നമുക്ക് എന്താണ് മനസ്സിൽ വരുന്നത്, നക്ഷത്രം അല്ലേ.എന്തിനാണ് നമ്മൾ നക്ഷത്രം തൂക്കുന്നത്. നക്ഷത്രം ദൈവത്തിന്റെ ജ്ഞാനം ആണ്.
ദൈവത്തെ കുറിച്ചുള്ള അറിവാണ് ജ്ഞാനം എന്ന് മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ.ഇൗ നക്ഷത്രം അന്ന് ഉദിച്ചപ്പോൾ ലോകം മുഴുവൻ കാണാമായിരുന്നു.പക്ഷേ മൂന്ന് ജ്ഞാനികൾ മാത്രമേ അത് ശ്രദ്ധിച്ചുള്ളു.അവർക്ക് അതിലൊരു പാട് രഹസ്യങ്ങൾ ഗ്രഹിച്ചു.അത് എങ്ങിനെ ഗ്രഹി ചു എന്നതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല.

മത്തായി 1
ജ്ഞാനികൾ ഹേറോദോ സ് രാജാവിന്റെ അടുക്കൽ ലോകത്തിന് വേണ്ടി രക്ഷകൻ പിറന്ന കാര്യം പറഞ്ഞിട്ടും രാജാവിന് , ആ രക്ഷകനെ ആരാധിക്കാൻ തോന്നിയില്ല.ഇൗ അറിവ് ഉണ്ടായിരുന്ന കൊട്ടാരത്തിലെ ജ്ഞാനികൾക്കും തോന്നിയില്ല.യേശുവും ആയിട്ടുള്ള നമ്മുടെ ബന്ധം തുടങ്ങുന്നത് ആരാധനയിലൂടെ ആണ്.ആരാധന എന്ന് പറഞ്ഞാൽ ഒരു പ്രണയ കഥ ആണ്.അത് നമ്മെ തന്നെ മുഴുവനായി കൊടുക്കുന്ന ഒരു അവസ്ഥ ആണ്.അതാണ് ആ രാജാക്കന്മാർ വന്നു തൊഴുത്തിൽ കയറി ഉണ്ണിയേശുവിനെ ആരാധിച്ചത്.ഇൗ തൊഴുത്തിൽ ഇത്രയും വലിയ രാജാവ് ഉണ്ടെന്ന് അവർ എങ്ങിനെ മനസ്സിലാക്കി?
ഒരു രാജാവിന്റെ പ്രൗഢിയൊ ഒന്നും ഇല്ലാതിരുന്നിട്ടും ജ്ഞാനികളായ രാജാക്കന്മാർ മനസ്സിലാക്കി.അതാണ് അവരിലെ ജ്ഞാനം. ഇതാണ് വെളിപ്പെടുത്തൽ.അതായത് വെളിപ്പാട്.
ദൈവം തന്റെ ജ്ഞാനത്തെ നമുക്ക് നൽകി കൊണ്ട് ദൈവത്തെ കുറിച്ചുള്ള പൂർണ്ണമായ അറിവിലേക്ക് നയിക്കുന്നതാണ് വെളിവ്.( വെളിപ്പാട്)

വിശുദ്ധ ലിഖിതം മുഴുവൻ ദൈവത്തിന്റെ ജ്ഞാനം ആണ്. ആ ജ്ഞാനം ആണ് മനുഷ്യൻ ആയി അവതരിച്ചു വന്നിരിക്കുന്നത്. ആ ജ്ഞാനത്തെ കുറിച്ചുള്ള അവതരണം ആണ് നക്ഷത്രം. ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് ജ്ഞാനം ആണ്. ദൈവത്തിന്റെ ജ്ഞാനം.അത് ധാരാളമായി നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു.വരാൻ പോകുന്ന ഈശോയെ കുറിച്ച് ഒരു നൽകുവാൻ ആണ് നക്ഷത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇത് ആകെ മനസ്സിലായത് ജ്ഞാനികളായ മൂന്ന് രാജാക്കന്മാർക്ക് മാത്രം ആണ്.അറിയേണ്ടവരായ പുരോഹിതർക്ക് വെറും അക്ഷരങ്ങൾ മാത്രം ആണ് മനസ്സിലായത്. അതിൽ അവർ വിശ്വസിച്ചിരുന്നു എങ്കിൽ അവരും ഇൗ രാജാക്കന്മാരുടെ കൂടെ വന്നു ആരാധിക്കുമായിരുന്നില്ലെ? വചനം മുഴുവൻ പഠിച്ചതു കൊണ്ട് വെളിവു കിട്ടില്ല.അത് ദൈവം തന്നെ നൽകണം.

കൊച്ചുത്രേസ്യ,യോഹന്നാൻ ക്രൂസ്

കൊച്ചുത്രേസ്യ യുടെ കാര്യം എടുക്കാം.ഇത്ര കൊച്ചിലെ എത്ര അധികം ജ്ഞാനം ആണ് നിറഞ്ഞിരുന്നത്.വിശുദ്ധ കൊച്ചുത്രേസ്യ യെ വേദപാരംഗതയായി സഭ പുറപ്പെടുവിച്ച രേഖയിൽ പറഞ്ഞു,ഒരു ബൈബിൾ പഠനത്തിനും പോയില്ല.പക്ഷേ ദൈവം തന്നെ അവൾക്ക് ജ്ഞാനം കൊടുത്തു.
നമ്മുടെ ഉള്ളിലേക്ക് ജ്ഞാനം പ്രവേശിക്കാൻ എന്തെങ്കിലും ബ്ലോക്ക് ഉണ്ടാവും എന്ന് നമ്മൾ കരുതരു ത്.അങ്ങിനെ നമ്മിൽ ഒരു ചിന്ത ഉണ്ടെങ്കിൽ അതാണ് ബ്ലോക്ക്.അത് ആദ്യം എടുത്തു കളയണം.നമ്മുടെ സ്നേഹനിധിയായ ദൈവം ഒരിക്കലും അങ്ങിനെ ഒരു ബ്ലോക്ക് നമുക്ക് തരില്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles