ബസപകടത്തില്‍ രക്ഷ പകര്‍ന്ന് സെമിനാരിക്കാരന്‍ മരണം വരിച്ചു

സാന്താ ഫേ: ബ്രദര്‍ ജാസന്‍ മാര്‍ഷല്‍ തന്റെ ജീവന്‍ ബലി കഴിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളും അദ്ദേഹത്തെ അടുത്തറിയാവുന്നവരും പറയുന്നത്. ബസപകടത്തില്‍ മരണപ്പെട്ട ആ വൈദികന്‍ ബസിലുണ്ടായിരുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ടി സ്വയം ബലിയാവുകയായിരുന്നു എന്നാണ് അവര്‍ തറപ്പിച്ചു പറയുന്നത്.

കുട്ടികള്‍ ഉള്‍പ്പെടുന്ന 23 യാത്രക്കാരെയും കൊണ്ടു പോയ ബസില്‍ വൈദികവിദ്യാര്‍ത്ഥിയായ ജാസനും യാത്രികനായിരുന്നു. ഇടയ്ക്കു വച്ച് വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ 22 കാരനായ ആന്തണി പാഡില്ലയ്ക്ക് രോഗബാധയുണ്ടായി. അദ്ദേഹത്തിന് നില തെറ്റുന്നതു കണ്ട ഫാ. മാര്‍ഷല്‍ ചാടി വീണ് ബസിന്റെ സ്റ്റീയറിംഗ് ഏറ്റെടുത്തു. ബസ് താഴേക്ക് മറിയുന്നത് തടഞ്ഞത് ഫാ. മാര്‍ഷലിന്റെ സമയോചിതമായ ഇടപെടലാണ്. ബസില്‍ പത്തു കൗമാരക്കാര്‍ ഉള്‍പ്പെടെ 23 യാത്രക്രാരാണ് ഉണ്ടായിരുന്നത്.

അടുത്തറിയാവുന്നവരെല്ലാം ബ്രദര്‍ ാസനെ പറ്റി നല്ലത് മാത്രമാണ് പറയുന്നത്. അദ്ദേഹത്തിന്റെ സ്വഭാവം അനുസരിച്ച് മറ്റുള്ളവരുടെ രക്ഷയ്ക്കായി സ്വയം ത്യാഗം ചെയ്യുന്ന വ്യക്തിയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles